Trending

മടവൂർ എ യു പി സ്കൂൾ:സ്വാതന്ത്ര്യദിനാഘോഷം ആഘോഷിച്ചു.

മടവൂർ:വിദ്യാഭ്യാസ രംഗത്ത് വേറിട്ട പ്രവർത്തനങ്ങളുമായി മുന്നേറുന്ന മടവൂർ എ യു പി സ്കൂൾ എഴുപത്തിനാലാമത്  സ്വാതന്ത്ര്യ ദിനാഘോഷം ആഘോഷിച്ചു. "സാരെ ജഹാം സേ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ" എന്ന പേരിൽ വിവിധങ്ങളായ പരിപാടികൾ കോർത്തിണക്കിക്കൊണ്ടായിരുന്നു ഈ വർഷത്തെ സ്വാതന്ത്ര്യദിന പരിപാടി. സ്കൂൾ പ്രധാനധ്യപകൻ എം അബ്ദുൽ അസിസ്  സ്കൂളിൽ പതാക ഉയർത്തി.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ വിദ്യാർഥികൾ  വീട്ടിൽ നിന്നാണ് പരിപാടിയിൽ പങ്കെടുത്തത്.കാരാട്ട് റസാഖ് എം എൽ എ യുടെ അധ്യക്ഷതയിൽ  കേരള ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. 


എംകെ രാഘവൻ എം പി മുഖ്യാതിഥിയായിരിന്നു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ  അബ്ദുൽ ഹക്കീം മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷൻ, സ്കൂൾ മാനേജർ അബ്ദുറഹിമാൻ ബാഖവി എന്നിവർ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം മുരളി കൃഷ്ണൻ, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ വി മെഹറലി, വാർഡ് മെമ്പർ സാബിറ മൊടയാനി, പി ടി എ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർ,  ജില്ലാ പഞ്ചായത്ത് മെമ്പർ വി ഷക്കീല ടീച്ചർ, എ പി രാജേഷ് ,പി യാസിഫ്, എ പി വിജയകുമാർ,  തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. എം അബ്ദുൽ അസിസ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
സി എം മടവൂർ യൂട്യൂബ്  ചാനൽ വഴി പരിപാടികൾ ഓൺലൈൻ സംപ്രേക്ഷണം നടത്തി.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തൽസമയം കാണാൻ സാധിക്കുന്ന രൂപത്തിലാണ് പരിപാടികൾ സംവിധാനിച്ചത്.
Previous Post Next Post
3/TECH/col-right