കാരുണ്യതീരം കാമ്പസിൽ 'ദേശ്ഹമാര' എന്ന പേരിൽ സ്വാതന്ത്ര്യദിനം ആഘോഷം സംഘടിപ്പിച്ചു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ.ഷമീർ ബാവ കാരുണ്യതീരം കാമ്പസിൽ പതാക ഉയർത്തി. വിദ്യാർത്ഥികൾ ഗൂഗിൾ മീറ്റ് വീഡിയോ കോൺഫ്രൻസിലൂടെ ചടങ്ങിൽ പങ്കു ചേർന്നു. തുടർന്ന് ഓൺലൈൻ അസംബ്ലി, പതാക നിർമ്മാണ മത്സരം, പ്രസംഗ മത്സരം എന്നിവയും നടന്നു.
കാരുണ്യതീരം ചെയർമാൻ ബാബു കുടുക്കിൽ, പ്രിൻസിപ്പാൾ ലുംതാസ് സി.കെ., ഹെൽത്ത്‌കെയർ കോർഡിനേറ്റർ നവാസ് ഐ.പി, എക്സിക്യൂട്ടീവ് മെമ്പർ മുഹമ്മദ് ടി, തെറാപ്പിസ്റ്റ് ഫാസിൽ, ജിഷ്ണു, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ അജ്‌വദ്, വിപിന, ജസീന, നിഷാബി തുടങ്ങിയവർ സംസാരിച്ചു.
0 Comments