Trending

എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു

കോവിഡ് മഹാമാരിക്കിടയിലും എരവന്നൂർ എഎംഎൽപി സ്കൂൾ സ്വാതന്ത്രദിനാഘോഷം വളരെ വ്യത്യസ്തമായ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ദേശീയപതാക ഉയർത്തി.തുടർന്ന് നടന്ന ഓൺലൈൻ പരിപാടി പിടിഎ പ്രസിഡണ്ട് അബൂബക്കർ പാറന്നൂരിൻ്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എം.ബി.ബിന്ദു ഉദ്ഘാടനം ചെയ്തു. 


കൊടുവള്ളി BP0 വി.മെഹറലി മുഖ്യാതിഥിയായിരുന്നു.പ്രാദേശിക മാപ്പിളപ്പാട്ട് ഗായകൻ സാലിം എരവന്നൂർ കുട്ടികൾക്കായി ദേശഭക്തി ഗാനാലാപനവും സമരചരിത്രവും വിശദീകരിച്ചു.
സ്കൂൾ മാനേജർ ടി.കുഞ്ഞിമാഹിൻ ,എസ് ആർ ജി കൺവീനർ കെ.ഹസീന എന്നിവർ ആശംസകൾ അർപ്പിച്ചു ഹെഡ്മാസ്റ്റർ നാസിർ തെക്കെ വളപ്പിൽ സ്വാഗതവും ജമാലുദ്ദീൻ പോലൂർ നന്ദിയും പറഞ്ഞു. 

കുഞ്ഞു കുട്ടികളുടെ വ്യത്യസ്തമായ ദേശഭക്തി ഗാനങ്ങളും പരിപാടിയിൽ സംഘടിപ്പിച്ചു.കൂടാതെ കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പതാക നിർമ്മാണം ,ചിത്രരചന ,ക്വിസ് മത്സരം, പ്രച്ഛന്നവേഷം, ദേശഭക്തിഗാനം തുടങ്ങിയവ സംഘടിപ്പിച്ചു.രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ഫ്രീഡം ക്വിസിൽ വളരെ വാശിയോടെയാണ് രക്ഷിതാക്കൾ പങ്കെടുത്തത്.
Previous Post Next Post
3/TECH/col-right