മടവൂർ:വിദ്യാഭ്യാസ രംഗത്ത് വേറിട്ട പ്രവർത്തനങ്ങളുമായി മുന്നേറുന്ന മടവൂർ എ യു പി സ്കൂൾ എഴുപത്തിനാലാമത്  സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു."സാരെ ജഹാം സേ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ" എന്ന പേരിൽ വിവിധങ്ങളായ പരിപാടികൾ കോർത്തിണക്കിക്കൊണ്ട് ഈ വർഷത്തെ സ്വാതന്ത്ര്യദിന പരിപാടികൾ  രാവിലെ 9 30 ന് സ്കൂളിൽ പതാക ഉയർത്തുന്നതോടെ തുടക്കമാവും.കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തുന്ന പരിപാടിയിൽ വിദ്യാർഥികൾ  വീട്ടിൽ നിന്നാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.കാരാട്ട് റസാഖ് എം എൽ എ യുടെ അധ്യക്ഷതയിൽ  കേരള ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും.  എംകെ രാഘവൻ എം പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പ്രോജക്ട് കോഡിനേറ്റർ  അബ്ദുൽ ഹക്കീം മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. 
മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷൻ, സ്കൂൾ മാനേജർ അബ്ദുറഹിമാൻ ബാഖവി എന്നിവർ സ്വാതന്ത്ര്യ ദിനസന്ദേശം നൽകും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം മുരളി കൃഷ്ണൻ, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ വി മെഹറലി, വാർഡ് മെമ്പർ സാബിറ മൊടയാനി, പി ടി എ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർ,  ജില്ലാ പഞ്ചായത്ത് മെമ്പർ വി ഷക്കീല ടീച്ചർ, എ പി രാജേഷ് ,പി യാസിഫ്, എ പി വിജയകുമാർ,  തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.  സ്കൂൾ പ്രധാനധ്യപകൻ എം അബ്ദുൽ അസിസ് മാസ്റ്റർ സ്വാഗതം പറയും.

സി എം മടവൂർ യൂട്യൂബ്  ചാനൽ വഴി പരിപാടികൾ ഓൺലൈൻ സംപ്രേക്ഷണം നടത്തുന്നതിലൂടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തൽസമയം കാണാൻ സാധിക്കുന്ന രൂപത്തിലാണ് പരിപാടികൾ സംവിധാനിച്ചത്.വൈവിധ്യമാർന്ന പഠന പാഠ്യേതര പരിപാടികൾ കാഴ്ചവെക്കുന്ന മടവൂർ എ യു പി സ്കൂളിന്റെ പല പ്രവർത്തനങ്ങളും മാതൃകാപരമാണ്.  സ്വാതന്ത്ര്യത്തിന്റെ വിവിധ തലങ്ങൾ നാമോരോരുത്തരും ബോധ്യം കൊണ്ട ഈ കോവിഡ് കാലത്തെ സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ  സമൂഹത്തിന് ഒരു സന്ദേശമായി മാറ്റാനാണ് മടവൂർ എ യു പി സ്കൂൾ ശ്രമിക്കുന്നത്. 

പതാക നിർമ്മാണം,ദേശഭക്തി ഗാനാലാപനം,പ്രതിജ്ഞ ചൊല്ലൽ,ക്വിസ് കോമ്പറ്റീഷൻ,
സ്വാതന്ത്ര്യ സമര സേനാനികളുടെ ആൽബം തയ്യാറാക്കൽ,പ്രതിജ്ഞ ചൊല്ലൽ,പ്രസംഗ മത്സരം തുടങ്ങിയ പരിപാടികൾ തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസ് തലത്തിൽ നടക്കും.