Trending

ഉണ്ണികുളം പഞ്ചായത്തിൽ മൂന്ന് കോവിഡ് രോഗികൾ കൂടി

പൂനൂർ : ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഇന്നലെ  മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.വിദേശത്ത് നിന്ന് വന്ന കരിയാത്തന്‍കാവ് സ്വദേശിക്കും,എസ്‌റ്റേറ്റ്മുക്കില്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ച കുടുംബത്തില്‍പെട്ട ഒരാൾക്കും,കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയിമഠം സ്വദേശിക്കുമാണ്  ഇന്നലെ  കോവിഡ് സ്ഥിരീകരിച്ചത്. 


കഴിഞ്ഞ ദിവസം കരിങ്കാളി വാര്‍ഡില്‍പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Previous Post Next Post
3/TECH/col-right