Trending

പ്രതിദിനം 10,000-നും 20,000-നും ഇടയിൽ കോവിഡ് കേസുകൾ ഉണ്ടായേക്കാം:ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് കോവിഡ് കേസുകൾ വൻതോതിൽ വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ. കേസുകൾ കൂടുന്ന സാഹചര്യം നേരിടാൻ സർക്കാർ സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.


സെപ്റ്റംബറോടെ സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിശക്തമാകും എന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് കെ.കെ ശൈലജ പറഞ്ഞു.

രോഗ വ്യാപനം കൂടുമ്പോൾ അതിന് ആനുപാതികമായി മരണനിരക്കും കൂടും എന്ന് ഭയത്തോടെ നാം കാണണം. അതിനാൽ ഇത്തരം ഒരു രോഗവ്യാപനത്തെ കർശനമായി തടഞ്ഞേ മതിയാകുകയുള്ളൂ. 

കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യം നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നും പ്രതിരോധസംവിധാനങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Previous Post Next Post
3/TECH/col-right