കൊടുവള്ളി ഗവ:ആർട്സ് കോളേജ് മസ്‌ജിദ്‌ നിർമാണത്തിലേക്ക് ദമാം കൊടുവള്ളി മണ്ഡലം കെ.എം.സി.സി.യുടെ  സംഭാവന  മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി ഉബൈസ് വട്ടോളിയിൽ നിന്ന് കെ.കെ. ജബ്ബാർ മാസ്റ്റർ ഏറ്റുവാങ്ങി.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ മാസ്റ്റർ,മണ്ഡലം ഭാരവാഹികളായ സിദ്ധീഖ് മലബാരി,കാദർ ആരാമ്പ്രം എന്നിവർ സംബന്ധിച്ചു.