Trending

കിഴക്കോത്ത് 4 പേർക്ക് കൂടി കോവിഡ് പോസിറ്റീവ്:പഞ്ചായത്തിൽ കനത്ത ജാഗ്രത അനിവാര്യം.

10-08-2020
_Elettil Online - OMAK Media Team._

എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്തിൽ ഇന്ന് സമ്പർക്കത്തിലൂടെ നാല്  കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ  ജനങ്ങൾ ശക്തമായ ജാഗ്രത പുലർത്തണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.ഉസൈൻ മാസ്റ്റർ ആവശ്യപ്പെട്ടു.

കിഴക്കോത്ത് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽപ്പെട്ട ഒരു പുരുഷനും, അഞ്ചാം വാർഡിൽപ്പെട്ട ഒരു കുടുംബത്തിലെ  ഒരു പുരുഷനും,ഒരു സ്ത്രീക്കും, 4 വയസ്സുള്ള ഒരു കുട്ടിക്കുമാണ്  ഇന്ന് കോവിഡ്  പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്.

കിഴക്കോത്ത് പഞ്ചായത്തിൽ നിലവിൽ എട്ട് പേരാണ് കോവിഡ് ചികിത്സയിൽ ഉള്ളത്.പോസിറ്റീവ് റിപ്പോർട്ട് ചെയ്യുന്നവർക്ക് സമ്പർക്ക സാധ്യത കൂടുന്നതിനാൽ ഇവരുമായി ബന്ധപ്പെട്ട എല്ലാ ആളുകളും സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതാണെന്നും,ബുധനാഴ്ച (12-08-2020)  പഞ്ചായത്തിലെ 100 പേർക്ക് RTPCR  ടെസ്റ്റ് നടത്തുമെന്നും കിഴക്കോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. 

ഇന്ന് പോസിറ്റീവ് സ്ഥിരീകരിച്ചവർ ഇതര ജില്ലകളിലും,സംസ്ഥാനത്തും യാത്ര ചെയ്തവരാണ്.അതിനാൽ ഇതര ജില്ലകളിലേക്കുള്ള യാത്രകൾക്ക് കർശന നിയന്ത്ണം ഏർപ്പെടുത്തും.മറ്റു ജില്ലകളിലേക്കോ,സംസ്ഥാനത്തേക്കോ യാത്ര പോകുന്നവർ നിർബന്ധമായും RRT അംഗങ്ങളെ വിവരം ധരിപ്പിക്കേണ്ടതാണ്.കണ്ടയ്‌മെന്റ് സോണിൽ ഉൾപ്പെട്ടവർ പോലും അന്യ ജില്ലകളിലേക്ക് അനുമതിയില്ലാതെ യാത്ര ചെയ്യുന്നത് നാട്ടിൽ കോവിഡ്  വ്യാപന സാധ്യത വൻതോതിൽ വർദ്ധിപ്പിക്കുന്നുണ്ട്. 

അന്യ സംസ്ഥാനത്തു നിന്നും  അഥിതി തൊഴിലാളികൾ  വരുന്നുണ്ടെങ്കിൽ ആ വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കേണ്ടതാണ് അല്ലാത്ത പക്ഷം കൂടുതൽ പ്രതിസന്ധികൾക്ക് ഇടയാക്കും.

കിഴക്കോത്ത്, നരിക്കുനി പഞ്ചായത്തുകളിലെ സ്ഥിതിഗതികൾ  വിലയിരുത്തുന്നതിന് വേണ്ടി ഗ്രാമ പഞ്ചായത്തുകളിലെ ജന പ്രതിനിധികളും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, പോലീസ് മേധാവികളും സംയുക്ത അവലോകന യോഗം  നടന്നു.ജനങ്ങൾ കർശനമായ ജാഗ്രത പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right