ദുബൈ: കരിപ്പൂരില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ നിന്ന് ഗുരുതര പരിക്കുകളില്‍ നിന്നും തലനാരിഴക്കാണ് ദുബൈയില്‍ നിന്നും പോയ കോഴിക്കോട് കരുവമ്പൊയില്‍ സ്വദേശി സൈഫുദ്ദീന്‍ പടിപ്പേട്ട ചാലിലും കുടുംബവും രക്ഷപ്പെട്ടത്. സൈഫുദ്ദീനൊപ്പം ഭാര്യ ഫസലുന്നീസ സൈഫുദ്ദീന്‍, മക്കളായ സനാ ഫാത്തിമ, ഷെന്‍സ ആയിഷ, മുഹമ്മദ് സാഹില്‍ എന്നിവരാണുണ്ടായിരുന്നത്. സൈഫുദ്ദീനും ഭാര്യക്കും കാലിന് ചെറിയ പൊട്ടലാണുള്ളത്. മൂത്ത മകള്‍ക്കും നേരിയ പരിക്കുണ്ട്. ചെറിയ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പരിക്കുകളില്ല.
ദുബൈ-കൊടുവള്ളി മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റായ സൈഫുദ്ദീന്‍ ദുബൈയിലെ ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ റഫീഖ് കരുവമ്പൊയിലിന്റെ ജ്യേഷ്ഠ സഹോദരനാണ്. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് റഫീഖ് ആണ് ഇവരെ എയര്‍പോര്‍ട്ടില്‍ വാഹനത്തില്‍ എത്തിച്ചത്. ഉച്ച 2 മണിക്കാണ് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടത്.പിപിഇ കിറ്റുകള്‍ ധരിച്ചാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്.
ജ്യേഷ്ഠനും കുടുംബത്തിനും ചെറിയ പരിക്കുകള്‍ മാത്രമാണുള്ളതെന്നാണ് അറിഞ്ഞതെന്നും അതില്‍ ആശ്വസിക്കുന്നുവെന്നും റഫീഖ് പറഞ്ഞു. അപകട വിവരമറിഞ്ഞ് സൈഫുദ്ദീനടുത്ത് നാട്ടിലുള്ള അനുജന്‍ എത്തിയിട്ടുണ്ടെന്നും റഫീഖ് വ്യക്തമാക്കി.
കടപ്പാട്:മിഡില്‍ ഈസ്റ്റ് ചന്ദ്രിക
സൈഫുദ്ദീന്‍ ദുബായ് എയർപോർട്ടിൽ ചിത്രം |

Tags:
KODUVALLY