ഗള്‍ഫുകാരന്റെ പെട്ടി.. കാത്തിരിപ്പിന്റെ പെട്ടികള്‍.. കൊവിഡ് കാലമായതിനാല്‍ പലരും ഗള്‍ഫില്‍ നിന്ന് മടങ്ങുന്നത് ജോലി നഷ്ടപ്പെട്ടും സുരക്ഷിത ഇടം തേടിയുമാണ്. അവരില്‍ പെട്ടവരാണ് ഇന്നലെ കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത്. 

വിമാനാപകടത്തിന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിമാനം രണ്ടായി പൊട്ടിപ്പിളര്‍ന്നിരിക്കുന്ന ദൃശ്യം ഞെട്ടിപ്പിക്കുന്നതാണ്. ഒപ്പം, വരുന്ന ചിത്രങ്ങളില്‍ സ്വപ്‌നങ്ങള്‍ നിറച്ചുകെട്ടിയ പെട്ടികളുടേതും. 

അവശേഷിച്ച സ്വപ്‌നങ്ങള്‍ വാരിക്കൂട്ടി നിറച്ച പെട്ടികള്‍ കൂട്ടിയിട്ടിരിക്കുന്ന ഈ ദൃശ്യം കണ്ണുനനയാതെ കണ്ടുപോകാനാവില്ല.

 കടപ്പാട്: സുപ്രഭാതം