Trending

പൂനൂർ പുഴ കവിഞ്ഞൊഴുകുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി

പൂനൂർ: കനത്ത മഴയെ തുടർന്ന് പൂനൂർ പുഴ കരകവിഞ്ഞൊഴുകി തുടങ്ങിയതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ.പൂനൂർ - കട്ടിപ്പാറ റോഡിൽ കോളിക്കൽ,കുണ്ടത്തിൽ എന്നിവിടങ്ങളിലും പൂനൂർ എം.പി  റോഡിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. 

പൂനൂർ പൂവൻ കണ്ടി- പുതിയോട്ടിൽ ഭാഗത്ത്  നിന്ന് രണ്ട് വീട്ടുകാരെ ഒഴിപ്പിച്ചു.പൂനൂർ പുഴയുടെ ഉത്ഭവ ഭാഗങ്ങളിലൊക്കെ മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്. 

ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Previous Post Next Post
3/TECH/col-right