അടുത്തിടെ വാട്‌സ് ആപ്പില്‍ ഏറ്റവും കൂടുതല്‍ പ്രചരിച്ചത് പൂനൂര്‍ ടൗണിലെ തിരക്കും ഇവിടെ നിയന്ത്രിക്കാന്‍ ആരുമില്ലേ എന്ന ചോദ്യവുമായിരുന്നു. ആദ്യഘട്ടത്തില്‍ ബോധവത്കരണം അത്ര ഫലം ചെയ്തില്ലെങ്കിലും ഇപ്പോള്‍ പൂനൂര്‍ ശാന്തമാണ്.എല്ലാ നിയമങ്ങളും എല്ലാവരും അനുസരിക്കുന്നു. വൈകിട്ട് ആറുമണിയാവുമ്പോഴേക്കും കടകള്‍ അടക്കുന്നു. സാമൂഹ്യ അകലം കൃത്യമായി പാലിക്കുന്നു. തൊട്ടടുത്തുള്ള ടൗണുകളെ അപേക്ഷിച്ച് പൂനൂര്‍ ജാഗ്രതയുടെ കാര്യത്തില്‍ ഇപ്പോള്‍ ഒട്ടും പുറകിലല്ല.
എന്നാല്‍ ഇത് തനിയെ ഉണ്ടായതല്ല. ആര്‍.ആര്‍.ടി, എസ്.ഡി.ഇ.ടി, പൊലീസ്, ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, വ്യാപാരി ഭാരവാഹികള്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരുടെ ആഴ്ചകള്‍ നീണ്ട പരിശ്രമം കൊണ്ടാണ്. ഒന്നിച്ചു നിന്നാല്‍ എന്ത് പ്രതിബന്ധങ്ങളും മാറുമെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ പൂനൂര്‍.
കഴിഞ്ഞ രണ്ടാഴ്ചയായി തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ആര്‍.ആര്‍.ടി വളന്റിയര്‍മാര്‍ ചെയ്തുവരുന്നത്. രാവിലെയും വൈകിട്ടുമാണ് ഏറ്റവും കൂടുതല്‍ ജോലികള്‍. പുലര്‍ച്ചെ അഞ്ചരക്ക് ടൗണിലെത്തുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ കയറ്റി പോവുന്ന വാഹനങ്ങള്‍ കണ്ടെയിന്‍മെന്റ് സോണിലേക്കാണോ പോവുന്നതെന്ന് പരിശോധിക്കുന്നു. ഇവരുടെ വിവരങ്ങള്‍ എഴുതി സൂക്ഷിക്കുന്നു. അല്ലാത്തവരെ തടയുന്നു. ഏതാണ്ട് എട്ട് മണിവരെ ഈ ജോലികള്‍ ചെയ്യുന്നു.
വൈകിട്ട് വീണ്ടും ടൗണിലെത്തുന്നു. കടകള്‍ കൃത്യസമയത്ത് അടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നു. അല്ലാത്തവരെ അടപ്പിക്കുന്നു. ആറുമണിക്കും ഏഴുമണിക്കുമുള്ള കടകള്‍ അടച്ചെന്ന് ഉറപ്പു വരുത്തിയാണ് ടൗണില്‍ നിന്ന് പോവുന്നത്. കൂടാതെ എപ്പോഴും എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും വിളിപ്പുറത്ത് ഓടിയെത്തുന്നു. പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ്, പഞ്ചായത്ത് സെക്രട്ടറി സതീശന്‍ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ബാലുശ്ശേരി സി.ഐ തുടങ്ങി എല്ലാവരും എല്ലാ പിന്തുണയുമായി ഇവര്‍ക്കൊപ്പമുണ്ട്. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ആംബുലന്‍സും വിട്ടു നല്‍കിയിട്ടുണ്ട്. അനൗണ്‍സ്‌മെന്റുകള്‍ക്കും മറ്റും ഇതാണ് ഉപയോഗപ്പെടുത്താറുള്ളത്.
0 Comments