കൂടരഞ്ഞി:മലയോര മേഖലകളിലെ പഞ്ചായത്തുകളിലെ മിക്ക സ്ഥലങ്ങളിലും വാഹനത്തിൽ എത്തി പപ്പടം വിൽപ്പന നടത്തുന്ന നിലമ്പൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു.പൂനൂർ, കട്ടിപ്പാറ,കൂരാച്ചുണ്ട് ,താഴെതലയാട്,മേലെതലയാട്, കല്ലാനോട് ,കരിയാത്തും പാറ,ചമൽ ,കോളിക്കൽ,ഓമശ്ശേരി, കൂടാത്തായ്,തോട്ടുമുക്കം,കൂടരഞ്ഞി, കരിംകുറ്റി, കൂമ്പാറ, മരംഞ്ചാട്ടി, കള്ളിപ്പാറ ,കക്കാടംപൊയിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇയാൾ വാഹനത്തിൽ ഷാലിമാർ,നൈസ്,രസം എന്നീ പേരുകളിലുള്ള പപ്പടങ്ങൾ കടകളിൽ പതിവായി എത്തിച്ചു നൽകിയിരുന്നു.ജൂലൈ 20 ശേഷം ഇയാളിൽ നിന്നും പപ്പടം വാങ്ങിയ വ്യാപരികളും,കടകളിൽ നിന്നും ഈ പേരിലുള്ള പപ്പടം വാങ്ങിയ ആളുകളും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം.
ജൂലൈ 20ന് ശേഷം ഇയാളിൽ നിന്നും പപ്പടം വാങ്ങിയ കടകളിൽ ജോലി ചെയ്യ്തിരുന്ന 36 പേരോട് ക്വാൻ്റയിനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. നിരിക്ഷണത്തിൽ കഴിയുന്ന ആളുകളെയും ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും ശനിയാഴ്ച്ച കുടരഞ്ഞി ഫാസ്റ്റ് ലൈൻ ട്രിറ്റ്മെൻ്റ് സെൻ്ററിൽ അൻ്റിജൻ പരിശോധനയ്ക്ക് വിധയരാക്കുമെന്നും അതിനാൽരോഗം സ്ഥിരീകരിച്ച വ്യക്തിയിൽ നിന്നും പപ്പടം വാങ്ങിയ ആരോഗ്യ വകുപ്പുമായി ഇനിയും ബന്ധപ്പെടാത്ത വ്യാപാരികൾ കൂടരഞ്ഞി പ്രൈമറി ഹെൽത്ത് സെൻ്ററുമായി ഇന്ന് തന്നെ ബന്ധപ്പെടണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് അറിയിച്ചു.
Tags:
THAMARASSERY