Trending

KSEB അറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന്  മഴയും കാറ്റും ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെടുന്നുണ്ട്.കോവിഡ് കാലമായിട്ടും പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനു പരിശ്രമിക്കുകയാണ് കെ എസ് ഇ ബി ജീവനക്കാർ.
വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ വലിയ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെ വി ലൈൻ തകരാറുകൾ പരിഹരിക്കുന്നതിനായിരിക്കും കെ എസ് ഇ ബി മുൻഗണന നൽകുക. തുടർന്നായിരിക്കും ഉപഭോക്താക്കളുടെ വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന എൽ ടി ലൈനുകളിലെ തകരാറുകൾ പരിഹരിക്കുക. ഇതിനും ശേഷമേ വ്യക്തിഗത പരാതികൾ പരിഹരിക്കുകയുള്ളു. മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കാലാവർഷക്കെടുതിയുടെ ഭാഗമായി വൃക്ഷങ്ങൾ വ്യാപകമായി വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടി വീഴാനും സാധ്യതയുണ്ട്. ഇത്തരം അപകടസാധ്യതകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ, പ്രത്യേക എമെർജൻസി നമ്പരായ +919496010101 ലോ, ടോൾ ഫ്രീ നമ്പറായ 1912  ലോ വിളിച്ചു അറിയിക്കേണ്ടതാണ്.
Previous Post Next Post
3/TECH/col-right