Trending

ജില്ലയിലെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

കോവിഡ് വ്യാപനം രൂക്ഷമാവുകയും നിരവധി സ്ഥലങ്ങൾ കണ്ടന്റ്മെന്റ് സോണുകളാവുകയും ചെയ്ത സാഹചര്യത്തിൽ, ജില്ലയിൽ റേഷൻ കടകളുടെ പ്രവർത്തനസമയം ഏകീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

ജില്ലയിലെ റേഷൻ കടകളുടെ പ്രവർത്തനസമയം 04.08.2020 മുതൽ ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ രാവിലെ 9.00 മണി മുതൽ ഉച്ചയ്ക്ക് ശേഷം 3.00 മണിവരെയായിരിക്കും. ജില്ലാ സപ്ലൈ ഓഫീസർ ക്രമീകരണങ്ങൾ നടത്തേണ്ടതാണെന്നും കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു.



കേരള ഭക്ഷ്യ വിതരണ വകുപ്പിന്റെ അറിയിപ്പ്
                                                                                                                 

• ആഗസ്റ്റ് മാസത്തെ റേഷൻ വിതരണത്തിനായി ഇ-പോസ് മെഷീനിൽ സാങ്കേതിക ക്രമീകരണങ്ങൾ വരുത്തേണ്ടതുള്ളതിനാൽ ഇന്ന് (04.08.2020) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല.

• എന്നാൽ വാതിൽപ്പടി വിതരണ പ്രകാരം ലഭ്യമാകുന്ന സ്റ്റോക്ക് ഇറക്കുന്നതിനായി റേഷൻകടകൾ ഇന്ന്  (04.08.2020) തുറന്ന് പ്രവർത്തിക്കേണ്ടതാണ്. 

• ആഗസ്റ്റ് മാസത്തിലെ റേഷൻ വിതരണം 05.08.2020 (ബുധനാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

• എല്ലാ വിഭാഗം കാർഡുകൾക്കുമുള്ള ആഗസ്റ്റ് മാസത്തിലെ റേഷൻ വിഹിതം സംബന്ധിച്ച് ഇന്ന് അറിയിക്കുന്നതായിരിക്കും.
Previous Post Next Post
3/TECH/col-right