Trending

കോഴിക്കോട് ജില്ലയിലെ സന്നദ്ധ സേന വളണ്ടിയർമാർക്കുള്ള പ്രീ-മൺസൂൺ ഓൺലൈൻ പരിശീലനം ഓഗസ്റ്റ് 3 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് എന്ത് ദുരന്തം സംഭവിച്ചാലും, നേരിടുന്നതിനും രക്ഷപ്രവർത്തനം നടത്തുന്നതിനും വിവിധ വൈദഗ്ധ്യം ഉള്ള സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തികൊണ്ട്  സാമൂഹിക സന്നദ്ധ സേന സർക്കാർ രൂപീകരിച്ചിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

കേരളത്തിൽ മൺസൂൺ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ സന്നദ്ധ സേന ഡയറക്ടറേറ്റ് 2020 ജൂലൈ 4 ന് സന്നദാസേന സന്നദ്ധ പ്രവർത്തകർക്കായി ഒരു പ്രീ-മൺസൂൺ ഓൺലൈൻ പരിശീലനം ആരംഭിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരുടെ  പ്രീ-മൺസൂൺ ഓൺലൈൻ പരിശീലനം ഓഗസ്റ്റ് 3 (തിങ്കളാഴ്ച) മുതൽ ആരംഭിക്കും. രണ്ടാഴ്ച കാലമാണ് കോഴിക്കോട്ടെ സന്നദ് ധപ്രവർത്തകർക്ക് പരിശീലനത്തിന് അവസരം. 

പരിശീലനത്തിൽ പങ്കെടുക്കുന്നതിന്  താഴെ പറയുന്ന നിർദേശങ്ങൾ ഫോളോ ചെയ്യുക

1. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും വോളണ്ടിയറുടെ പാസ്‌വേഡും ഉപയോഗിച്ച്  www.sannadhasena.kerala.gov.in ൽ ലോഗിൻ ചെയ്യുക.  

2. ''Upcoming Live Events' ടാബിൽ ക്ലിക്കുചെയ്യുക. 

 3. ഇഷ്ടപ്പെട്ട സമയ സ്ലോട്ട് തിരഞ്ഞെടുക്കുക.  

4. തിരഞ്ഞെടുത്ത സമയ സ്ലോട്ടിൽ, പരിശീലനത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് വീണ്ടും ലോഗിൻ ചെയ്യുക.

ഈ നിർബന്ധിത പരിശീലനത്തിൽ പങ്കെടുക്കുന്ന വോളന്റിയർമാർക്ക് മാത്രമേ ഐഡി കാർഡുകൾ ഡയറക്ടറേറ്റ് നൽകുകയുള്ളൂ.
Previous Post Next Post
3/TECH/col-right