എകരൂൽ:ഉണ്ണികുളം വാര്‍ഡ് 12 ഇരുമ്പോട്ടുപൊയിലില്‍ പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായ രണ്ടുപേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരന് രണ്ടു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കമുള്ളവർക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്കത്തിലുള്ള 15 പേര്‍ക്ക് ഇന്ന് കോവിഡ് ടെസ്റ്റിനായി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്.
12 ആം വാര്‍ഡില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി പ്രാഥമിക പരിശോധനയില്‍ പോസിറ്റീവായതായി അധികൃതര്‍ക്ക് വിവരം ലഭിച്ചു.ഇരുമ്പോട്ടുപൊയില്‍ താമസിക്കുന്ന പിതാവിനും മകനുമാണ് പ്രാഥമിക പരിശോധനയില്‍ പോസിറ്റീവായത്.പിതാവിന്റെ അസുഖത്തെ തുടര്‍ന്ന് ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍, ചികിത്സതേടുന്നതിനിടെയാണ് കോവിഡ് പരിശോധനയിൽ പോസിറ്റീവായത്.
ഇവരില്‍ ഒരാള്‍ ജൂലൈ 31 ന് രാവിലെ 10 മണിക്ക് എകരൂലിലെ സ്വകാര്യ ഹോസ്പിറ്റലില്‍ രോഗിയുടെ കൂടെ ഡോക്ടറെ കാണാനായി എത്തിയതായും ഈ സമയം മുതല്‍ ഇന്നലെ വൈകിട്ടു വരെ ഹോസ്പിറ്റിലുമായി ബന്ധപ്പെട്ട രോഗികള്‍, കൂട്ടിരിപ്പുകാര്‍, ഹോസ്പിറ്റല്‍ ജീവനക്കാര്‍ എന്നിവര്‍ ക്വാറന്റൈനില്‍ പോവാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഹോസ്പിറ്റല്‍ അണു നശീകരണം നടത്തുന്നതിനായി താല്‍ക്കാലികമായി അടച്ചു.
0 Comments