കടകളിലെയും, വ്യാപാര സ്ഥാപനങ്ങളിലെയും പൊതുജനങ്ങൾ ഇടപഴകുന്ന മറ്റു സ്ഥാപനങ്ങളുടെയും സന്ദർശക രജിസ്റ്റര്‍ ഇനി ഓൺലൈനായി സൂക്ഷിക്കാം.ഇത് വഴി ഒരാൾക്ക് കോവിഡ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്ക പട്ടിക വളരെ വേഗം കണ്ടെത്താൻ കോവിഡ് ജാഗ്രത അപ്ലിക്കേഷനിലെ ഈ സംവിധാനത്തിലൂടെ സാധിക്കും.
ജില്ലാ ഭരണകൂടം കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ കൂട്ടിചേര്‍ത്ത 'വിസിറ്റേഴ്‌സ് രജിസ്റ്റര്‍ സര്‍വീസി'ല്‍ രജിസ്റ്റര്‍ ചെയ്യൂ; ഒരു ക്യുആര്‍ കോഡ് സ്‌കാനിങ്ങിലൂടെ സ്ഥാപനങ്ങളിലെത്തുന്നവരുടെ പേരും ഫോണ്‍ നമ്പറും നിമിഷങ്ങള്‍ക്കകം രേഖപ്പെടുത്താന്‍ കഴിയും. സ്ഥാപനങ്ങളില്‍ വന്നു പോയവര്‍ ഏതെങ്കിലും സാഹചര്യത്തില്‍ കൊവിഡ് പോസിറ്റീവായാല്‍, സമ്പര്‍ക്കത്തില്‍പ്പെട്ടവരെ വളരെ പെട്ടന്ന് കണ്ടുപിടിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും അധികൃതര്‍ക്ക് ഏറെ സഹായമാകുന്നതാണ് പുതിയ സംവിധാനം. 'വിസിറ്റേഴ്‌സ് രജിസ്റ്റര്‍ സര്‍വീസ്' വ്യാഴാഴ്ച പോര്‍ട്ടലില്‍ സജ്ജമായി.
കൊവിഡ് ജാഗ്രതാ പോര്‍ട്ടലിലെ 'വിസിറ്റേഴ്‌സ് രജിസ്റ്റര്‍ സര്‍വീസി'ല്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് ഒരു യുസര്‍നെയിമും പാസ് വേര്‍ഡും ലഭിക്കും. ഇതുപയോഗിച്ച് കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് ക്യൂആര്‍ കോഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. ഈ ക്യൂആര്‍ കോഡ് പ്രിന്റ് ചെയ്ത് സ്ഥാപനങ്ങളില്‍ വെക്കാം. തുടര്‍ന്ന് സ്ഥാപനങ്ങളിലെത്തുന്നവര്‍ അവരുടെ മൊബൈല്‍ഫോണ്‍ വഴി (ക്യൂആര്‍ കോഡ് സ്‌കാനര്‍ വഴിയോ ഫോണ്‍ ക്യാമറ വഴിയോ) ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ഇവരുടെ വിവരങ്ങള്‍ രജിസ്റ്ററാകും. പൊതു ഇടങ്ങളില്‍ എത്തുന്നവരില്‍, കൊവിഡ് പോസിറ്റാവുന്നവരെ ഉടന്‍ കണ്ടെത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇവരുടെ സഞ്ചാരപഥം തിരിച്ചറിയാനും 'വിസിറ്റേഴ്‌സ് രജിസ്റ്റര്‍ സര്‍വീസി'ലൂടെ കഴിയും.
ജില്ലയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും ആരാധനാലയങ്ങളും ഉൾപ്പെടെ പൊതുജനങ്ങൾക്ക് പ്രവേശനമുള്ള എല്ലാ സ്ഥലങ്ങളിലും കോവിഡ് ജാഗ്രത പോർട്ടലിൽ സന്ദർശക രജിസ്ട്രേഷൻ സർവീസ് (Visitors' Registration Service) നിർബന്ധമായും ഉടൻ തന്നെ ആരംഭിക്കേണ്ടതും സന്ദർശക രജിസ്ട്രേഷൻ നടത്തേണ്ടതുമാണ്.
Tags:
KOZHIKODE