തിരുവനന്തപുരം:ലാബുകളും ആശുപത്രികളും ഉൾപ്പെടെ പുതുതായി 88 സ്വകാര്യ സ്ഥാപനങ്ങളിൽ കോവിഡ് പരിശോധനയ്ക്ക് അനുമതി നൽകി. 55 സ്ഥാപനങ്ങൾക്ക് ആന്റിജൻ പരിശോധനയ്ക്കും 33 സ്ഥാപനങ്ങൾക്ക് ട്രൂനാറ്റ്, ആർടി പിസിആർ പരിശോധനയ്ക്കുമാണ് അംഗീകാരം നൽകിയിട്ടുള്ളത്.കോവിഡ് പരിശോധന വ്യാപകമാക്കാൻ പുതിയ നടപടികളും സർക്കാർ ആരംഭിച്ചു.
ദേശീയ അംഗീകാരമില്ലാത്ത ലാബുകളിലും ആന്റിജൻ പരിശോധനക്ക് അനുമതി നൽകാൻ തീരുമാനിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് ഇറക്കി. കോവിഡ് പരിശോധനയായ ആന്റിജൻ ടെസ്റ്റ് നടത്താനുള്ള ലാബുകളുടെയും, ആശുപത്രികളുടെയും യോഗ്യതയിൽ ഇളവുവരുത്തിയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.
പരിശോധനയ്ക്ക് അംഗീകാരം നൽകുന്ന NABL, NABH ബോർഡുകളുടെ അംഗീകാരം വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. പകരം മെഡിക്കൽ മാലിന്യങ്ങൾ നിർമാർജനം ചെയ്യാനുള്ള സംവിധാനവും മികച്ച പകർച്ചവ്യാധി നിർമ്മാർജന പ്രോട്ടോക്കോൾ പാലിക്കുന്ന ആശുപത്രികൾക്കും കോവിഡ് ആന്റിജൻ പരിശോധന നടത്താൻ ലൈസൻസ് നൽകും. 625 രൂപയാണ് ആന്റിജൻ പരിശോധന ഫീസ് നിശ്ചയിച്ചിട്ടുള്ളത്.
Tags:
KERALA