കൂടരഞ്ഞി: സമ്പർക്കത്തിലൂടെ നാല് പേർക്ക് കോവിഡ് സ്ഥിരികരിക്കുകയും ഇന്നലെ രോഗം ബാധിച്ച വ്യക്തിയ്ക്ക് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ആളുകളുമായി സമ്പർക്കം സ്ഥിരികരിക്കുകയും ചെയ്യ്തതിനെ തുടർന്ന് പഞ്ചായത്തിലെ മുഴുവൻ വാഡുകളും  കണ്ടെയ്ൻ്റ്മെൻ്റ് സോണിൽ ഉൾപ്പെട്ടതൊടെ പഞ്ചായത്ത് അതിർത്തിയിലെ മുഴുവൻ റോഡുകളും അടച്ചു. 


ചാലിയാറുമായി  അതിർത്തി പങ്കിടുന്ന കക്കാടംപൊയിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് അതിർത്തിയായ കരിമ്പ് ,പീടികപ്പാറ, കാരശ്ശേരിയുമായി അതിർത്തി പങ്കിടുന്ന മരംഞ്ചാട്ടി,കൂട്ടക്കര പാലം കുന്തം ചാരി റോഡ്, തിരുവമ്പാടിയുമായി അതിർത്തി പങ്കിടുന്ന ഒറ്റപ്പൊയിൽ, ഉറുമി  കാരശ്ശേരിയുമായി അതിർത്തി പങ്കിടുന്ന കോലോത്തും കടവ് എന്നിവിടങ്ങളിലെ അതിർത്തി റോഡുകളാണ് വടങ്ങളും ബാരലുകളും ടയറും ഉപയോഗിച്ച് പൂർണ്ണമായും അടച്ചിരിക്കുന്നത്._ഒമാക്ക് മീഡിയ ടീം_

കൂടരഞ്ഞി മുക്കം കാരമൂല റോഡ്,കൂടരഞ്ഞി തിരുവമ്പാടി റോഡ് എന്നിവയിലുടെ അത്യാവിശ്വകാര്യങ്ങൾക്ക് മതിയായാ രേഖകളുമായി എത്തുന്ന പൊതുജനങ്ങൾക്ക് പഞ്ചായത്തിന് പുറത്തെയ്ക്ക് സഞ്ചരിക്കാനാകും.