കോവിഡ് വ്യാപനം നേരിടുന്നതിനായി കിഴക്കോത്ത്  പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റർ അഥവാ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം (സിഎഫ്എൽടിസി)  ഒരുങ്ങുന്നു.പന്നൂർ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്രത്യേക സജ്ജീകരണങ്ങൾ  ഒരുക്കുകയാണ് കിഴക്കോത്ത് പഞ്ചായത്ത് അധികൃതർ.ആരോഗ്യ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും  ശുപാർശ പ്രകാരമാണ്  ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കുന്നത്. 


ഇവിടേക്കാവശ്യമായ മെഡിക്കൽ സ്റ്റാഫിന്റെ സേവനം ആരോഗ്യ വകുപ്പ് ഉറപ്പാക്കും. അതേ സമയം ചികിത്സ, ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും ദൈനംദിന നടത്തിപ്പിന്റെയും ഭക്ഷണം ശുചിത്വം തുടങ്ങിയവ പഞ്ചായത് ലഭ്യമാക്കും .CFLTC യുടെ നടത്തിപ്പിനായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷനായ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു.
കമ്മിറ്റിയുടെ മീറ്റിംഗ് ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടത്തി.ഗ്രാമപഞ്ചായത്തിലെ സാഹചര്യങ്ങൾ വിലയിരുത്തുകയും പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ പൊതുജനങ്ങളുടെയും സംഘടനകളുടെയും പങ്കളിത്തത്തോടെ നടപ്പാക്കാനും തീരുമാനിച്ചു. 

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഗ്രാമപഞ്ചായത്ത് സുമനസ്സുകളുടെ സഹായം തേടുന്നു. 

കട്ടിൽ 
കിടക്ക 
ബെഡ്ഷീറ്റ് 
തലയിണ 
സാനിറ്റെയ്സർ 
സാനിറ്ററി കിറ്റ് 
പ്ലേറ്റ്,ജഗ്ഗ്
വാഷിംഗ് മെഷീൻ,
ഫ്രിഡ്ജ് 

ആവശ്യമായ സാധനങ്ങൾ 
സഹായങ്ങൾ നൽകാൻ കഴിയുന്നവർ  9495143586, 9495894262, 9496382276 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു. 

യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് NC  ഉസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജബ്ബാർ മാസ്റ്റർ, മനോജ്,സെക്രട്ടറി ഹരിഹരൻ,മെഡിക്കൽ ഓഫീസർ ഹൈഫ മൊയ്‌ദീൻ,അസിസ്റ്റന്റ് സെക്രട്ടറി മുജീബ്റഹ്മാൻ ,ഹെൽത്ത് ഇൻസ്‌പെക്ടർ ബഷീർ  എന്നനിവർ സംബന്ധിച്ചു.