ഓമശ്ശേരിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിച്ചു. ഓമശ്ശേരി ഏഴാം വാര്‍ഡിലെ മെലാനികുന്നത്ത് മുഹമ്മദാണ് ഞായറാഴ്ച രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ഇന്നലെ വൈകിട്ട് ആറരയോടെയാണ് മൃതദേഹം ഓമശ്ശേരി ചോലക്കല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തത്.
OMAK Media Team
OMAK Media Team
കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള 6 അംഗ സംഘവും ഓമശ്ശേരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബ്രഹ്മണന്റെ നേതൃത്വ്തതിലുള്ള സംഘവുമാണ് സംസ്‌കരണത്തിന് നേതൃത്വം നല്‍കിയത്. മരിച്ച മുഹമ്മദിന്റെ രണ്ട് മക്കള്‍ക്ക് മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്.
നാടിനെ ദുഃഖത്തിലാഴ്ത്തി എം കെ സി മുഹമ്മദ് (മേലാനിക്കുന്നത്ത് ചെർത്) യാത്രയായി.
ഷാഫി ഓമശ്ശേരി Media Team Omak
ഓമശ്ശേരി:പഴയകാല ഡ്രൈവർമാർക്കിടയിലും ഇന്നത്തെ പുത്തൻ തലമുറയിലെ ഡ്രൈവർമാർക്കിടയിലും നാട്ടുകാർക്കിടയിലും ചെറുപുഞ്ചിരിയാലേ ചെറുപ്പ വലിപ്പമില്ലാതെ എല്ലാവരോടും ജീവിതകാലമത്രയുംകുസൃതിയും തമാശയും സൗഹൃദവും പറഞ്ഞ് ഇടപഴകിയിരുന്ന എം കെ സി മുഹമ്മദ് എന്ന (ഓമശ്ശേരിക്കാരുടെ ചെർത്) ഓമശ്ശേരിയെന്ന നടിനെ ദു:ഖത്തിലാഴ്ത്തി ആർക്കും ഒരു നോക്കു കാണാൻ പോലും സാധിക്കാത്ത അവസ്ഥയിൽ യാത്രയായി.
ചില അസുഖങ്ങളാൽ പ്രയാസമനുഭവിക്കുന്നതിനിടക്കാണ് ഉറവിടമറിയാത്ത രീതിയിൽ കോവിഡ് പോസറ്റീവ് സ്ഥിരീകരിക്കുന്നതും മെഡി: കോളേജിലെ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞാറാഴ്ച്ച രാത്രിയോടെ മരണപ്പെടുന്നതും.
കോവിഡ് സ്ഥിരീകരിച്ചതിനു ശേഷമുള്ള മരണമായതിനാൽ ഒരു നോക്കു കാണാനോ മറ്റു ചടങ്ങുകൾക്ക് ഭാഗവാക്കാവാനോ ആർക്കും സാധിക്കാതെ ഓമശ്ശേരിയെ നൊമ്പരത്തിലായ്ത്തി മൺമറഞ്ഞു.
മെഡിക്കൽ കോളേജിൽ നിന്നും നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം
ഇന്നലെ വൈകുന്നേരം ആറരയോടേ മയ്യിത്ത് ഓമശ്ശേരി ചോലക്കൽ റഹ്മാനിയ ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ കോവിഡ് പ്രോട്ടോൾ പ്രകാരം മറവു ചെയ്തു.
കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള 6 അംഗ സംഘവും ഓമശ്ശേരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബ്രഹ്മണന്റെ നേതൃത്വതതിലുള്ള സംഘവുമാണ് മറവു ചെയ്യാൻ നേതൃത്വം നല്‍കിയത്.മരണപ്പെട്ട മുഹമ്മദിന്റെ മക്കളായ ജംഷീർ ,നിസാർ എന്നിവർക്ക് മാത്രമാണ്
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്.
Tags:
KODUVALLY