Trending

അതിഥി തൊഴിലാളികളുടെ കൂട്ടം ചേരലുകൾ ഭീതിയുണ്ടാക്കുന്നു.

 പൂനൂര്‍ ടൗണിൽ രാവിലെ സമയത്ത് അതിഥി തൊഴിലാളികളുടെ കൂട്ടം ചേരലുകൾ ഭീതിയുണ്ടാക്കുന്നു.വിദൂര സ്ഥലങ്ങളിൽ പോലും ജോലിക്ക് പോയി തിരിച്ചെത്തുന്ന ഇത്തരം തൊഴിലാളികളെ നിയന്ത്രിച്ചിട്ടില്ലെങ്കിൽ വലിയ ഒരു ദുരന്തം നാട് ഏറ്റ് വാങ്ങേണ്ടി വരുന്ന അവസ്ഥയിലാണ്. തൊഴിലാളികളെ ലഭിക്കുന്നതിനാൽ ദൂരെയുള്ളവർ പോലും ഇവരെ അന്വേഷിച്ച് പൂനൂരിലെത്തുകയാണ് പതിവ്.
കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് പഞ്ചായത്തും ആരോഗ്യ വകുപ്പും നടപടികള്‍ കര്‍ശനമാക്കി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.ബിനോയിയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളെയും കരാറുകാരെയും താക്കീത് ചെയ്യുകയും പേര് വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.ഹെൽത്ത് ഇൻസ്പെക്ടർമാർ,വാർഡ് RRT മാർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പൂനൂരിന് മീതെ ഡെമോക്ലസിൻ്റെ വാള്
   
കൊറോണ വൈറസ് ചൈനയിൽ വ്യാപിച്ച സമയത്ത് നമ്മുടെ നാടൊട്ടാകെ ഭയപ്പെടുകയും ശ്രദ്ധ പുലർത്തുകയും ചെയ്ത സമയത്ത് ഉയർന്ന് വന്ന ചോദ്യമായിരുന്നു "പൂനൂർക്കാർക്കിതെന്തു പറ്റി?" എന്നത്.കാരണം അന്ന് സംസ്ഥാനമാകെ ജാഗ്രതയിലായ സമയത്ത് നമ്മൾ ടൗണിലിറങ്ങി ആറാടുകയായിരുന്നു. പക്ഷേ അന്ന് 'പുലി വരുന്നേ' എന്ന പേടിയേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് കുഴപ്പങ്ങളൊന്നുമുണ്ടായില്ല.
    
എന്നാലിന്ന് പുലി വന്നു കഴിഞ്ഞു.കോവിഡ് രോഗം ഉറവിടമേതെന്നറിയാത്ത തരത്തിൽ നമ്മുടെ അയൽദേശത്തെത്തിക്കഴിഞ്ഞു.പൂനൂർക്കാർക്കിപ്പോഴും നേരം വെളുത്തിട്ടില്ല.രാവിലെയും വൈകുന്നേരങ്ങളിലും അങ്ങാടി തിരക്ക് കൊണ്ട് വീർപ്പുമുട്ടുകയാണ്.
അതിലും രൂക്ഷമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ വിഷയങ്ങൾ. മറ്റ് പ്രദേശങ്ങളിൽ നിന്നെല്ലാം ആളുകൾ നാട്ടിലേക്ക് മടങ്ങിയതിനാൽ തൊഴിലാളികളുടെ മാർക്കറ്റാണിപ്പോൾ പൂനൂർ.രാവിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളെത്തി ഇവരെ വിലപേശി കൊണ്ടുപോവുകയാണ്. ജില്ലയിൽ ഒരു പാട് പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായ സാഹചര്യത്തിൽ ഇവർ എവിടെയാണ് പോകുന്നതെന്നോ എന്താണ് ചെയ്യുന്നതെന്നോ ആർക്കുമറിയില്ല. കൊറോണ വ്യാപനം നടന്ന പഞ്ചായത്തുകളിൽ വരെ പൂനൂരിൽ നിന്ന് തൊഴിലാളികൾ പോകുന്നുണ്ടെന്നാണറിഞ്ഞത്.

ഇവരിലൊരാൾ രോഗവുമായി വന്നാൽ എങ്ങനെ തിരിച്ചറിയും.സാമൂഹിക അകലം പാലിക്കാതെ മാസ്ക്ക് ധരിക്കാതെ മുറുക്കിത്തുപ്പി നടക്കുന്ന ഇവർ ആർക്കെല്ലാം രോഗം തരും.ജനങ്ങൾ ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഈ ഒരവസരത്തിൽ സർക്കാറും ആരോഗ്യ പ്രവർത്തകരും പോലീസും തരുന്ന നിർദ്ദേശങ്ങൾ അവഗണിച്ചാൽ നമ്മൾ പൂനൂരുകാർ വലിയ വില കൊടുക്കേണ്ടി വരും.
    
ഓർക്കുക,ഇത് തടയുക എന്നത് ആരോഗ്യ പ്രവർത്തകരുടെയോ പോലീസിൻ്റെയോ RRTമാരുടെയോ SDET വളണ്ടിയർമാരുടെയോ മാത്രം ചുമതലയല്ല. നാട്ടുകാരായ നാം ഓരോരുത്തരുടെയും കർത്തവ്യമാണ്.അത് നാം നിർവഹിച്ചേ മതിയാകൂ.
ഓർക്കുക, ആ മഹാമാരി നമ്മുടെ തൊട്ടടുത്തെത്തിക്കഴിഞ്ഞു. അടുത്ത ഇര നമ്മളാവാം.
#Break the chain#
ജാഗ്രത പുലർത്തുക. 
മാസ്ക്ക് ധരിക്കുക. 
സാമൂഹിക അകലം പാലിക്കുക.
Previous Post Next Post
3/TECH/col-right