അലഞ്ഞ് തിരിഞ്ഞ് പൂനൂരിലെത്തിപ്പെട്ട അനാഥ വൃദ്ധന് പൂനൂർ കാരുണ്യതീരം പ്രവർത്തകർ തുണയായി. കഴിഞ്ഞ ഒരാഴ്ചക്കാലമായി പീടിക വരാന്തയിലും ബസ് സ്റ്റോപ്പിലുമായി അന്തിയുറങ്ങുകയായിരുന്നു. ഇത് ശ്രദ്ധയിൽ പ്പെട്ട കാരുണ്യതീരം പ്രവർത്തകർ കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് കാരുണ്യതീരം കാമ്പസിലെത്തിച്ച്  കുളിപ്പിച്ച് വൃത്തിയാക്കിയതിന് ശേഷം ബീച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. 

ചികിത്സ പൂർത്തിയാക്കി ഏറ്റെടുക്കാൻ ബന്ധുക്കളില്ലെങ്കിൽ സാമൂഹ്യക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ അനാഥ മന്ദിരത്തിൽ പ്രവേശിപ്പിച്ച് പരിചരണമൊരുക്കുമെന്ന് ഹെൽത്ത്കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ ഷമീർ ബാവ പറഞ്ഞു. 

കാരുണ്യതീരം പ്രവർത്തകരായ സി.കെ.എ.ഷമീർ ബാവ, കെ.അബദുൽ മജീദ് , ജംഷീർ ഞാറപ്പൊയിൽ, ശംസുദ്ധീൻ എകരൂൽ, മുഹമ്മദ് സനീം എന്നിവർ നേതൃത്വം നൽകി.  60 വയസ്സ് തോന്നിക്കുന്ന 'ഇദ്ദേഹത്തെ കുറിച്ച്  വിവരം അറിയുന്നവർ 9895226779 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.