പൂനൂർ: രാത്രിയുടെ മറവിൽ വീടിനുനേരെ സാമൂഹ്യവിരുദ്ധരുടെ കരിയോയിൽ അക്രമം മദ്യക്കുപ്പിയിൽ നിറച്ച ഓയില്‍ വീടിനുനേരെ എറിയുകയായിരുന്നു അക്രമത്തിൽ വീടിനു കേടുപാടുകൾ സംഭവിച്ചു.എം എം പറമ്പ് പാലക്കണ്ടി സതീഷ് കുമാറിൻ്റെ വീടിനു നേരെ ആയിരുന്നു അക്രമമുണ്ടായത്.
ഇന്നലെ പുലർച്ചെ 2. 30 ഓടെ ആയിരുന്നു സംഭവം.ശബ്ദം കേട്ട് സതീഷ് കുമാർ ഉണർന്നു വീടിനു പുറത്തിറങ്ങി നോക്കിയെങ്കിലും അക്രമി കടന്നുകളഞ്ഞു.സതീഷ് കുമാറിൻ്റെ പരാതിയിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
Tags:
POONOOR