മങ്ങാട്:സ്കൂള്‍ വിദ്യാര്‍ത്ഥികളായ 4 കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ പഠന പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട പൂപ്പൊയില്‍ യൂണിറ്റ് SYS സ്വാന്തനം പ്രവര്‍ത്തകര്‍ ഒരു പ്രവാസിയുടെ സഹായത്തോടെ കുടുംബത്തിന് സ്മാര്‍ട്ട് ഫോണ്‍ നൽകി.
കഴിഞ്ഞ ദിവസം വാട്സ്ആപ് ഗ്രൂപ്പിൽ വന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ട നമ്മുടെ സുഹൃത്ത് പ്രവാസി വ്യവസായില്‍ നിന്നും സഹായം സ്വീകരിച്ചാണ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയത്.
കുട്ടികളുടെ കുടുംബത്തിന് നൽകുന്നതിന് വേണ്ടി സ്മാര്‍ട്ട് ഫോണ്‍ SYS പൂപ്പൊയില്‍ യൂണിറ്റ് സാന്ത്വനം സെക്രട്ടറി സാബിത്ത് പാലക്കലിന് കൈമാറി.ചടങ്ങിൽ കെ കെ മുഹമ്മദ് , നൗഫല്‍ മങ്ങാട് എന്നിവർ സംബന്ധിച്ചു.
0 Comments