കൊടുവള്ളി: മാപ്പിളപ്പാട്ട് രചയിതാവും എഴുത്തുകാരനുമായ പക്കര്‍ പന്നൂരിന് 2018 ലെ കേരള സര്‍ക്കാര്‍ ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാരം. മാപ്പിളകലാ വിഭാഗത്തിലാണ് ഫെലോഷിപ്പ് ലഭിച്ചതെന്ന് അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പനും സെക്രട്ടറി കീച്ചേരി രാഘവനും അറിയിച്ചു. നാടന്‍ കലകളെ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി കേരള സര്‍ക്കാറിന്റെ കീഴില്‍ കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കേരള ഫോക്‌ലോര്‍ അക്കാദമി. മാപ്പാളപ്പാട്ടു മേഖലയിലെ സംഭാവനനകളെ മുന്‍ നിര്‍ത്തിയാണ് പക്കര്‍ പന്നൂരിനെ ഈ ബഹുമതിക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
പഴയ കാലത്ത് ഹിറ്റായ നിരവധി മാപ്പിളപ്പാടുകളുടെ രചയിതാവാണ് പക്കര്‍ പന്നൂര്‍. മാപ്പിളപ്പാട്ടു ഗായകരായ ഫസീലയും വി.എം കുട്ടിയും ജനപ്രിയമാക്കിയ നിരവധി പാട്ടുകള്‍ പക്കര്‍ പന്നൂര്‍ രചിച്ചതാണ്. മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകരുന്ന ' ഒട്ടേറി ജാതിമതക്കാകരെല്ലാമൊത്തുചേര്‍ന്ന്' എന്നുള്ള ജനകീയമായ പാട്ട് പക്കര്‍ പന്നൂരിന്റെ അനുഗ്രഹീതമായ തൂലികയില്‍ നിന്നും പിറവിയെടുത്തതാണ്. അക്കാലത്തെ റെക്കോര്‍ഡ് ചെയ്ത ഹിറ്റ് ഗാനങ്ങളുടെ പിന്നിലും ഈ കലാകാരന്റെ തൂലികയുണ്ടായിരുന്നു. കാലാ പാരമ്പര്യമുള്ള കൂടുംബത്തിലാണ് ജനിച്ചതും.

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി എക്‌സിക്യൂട്ടീവ് അംഗമാണ്. 25 വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളിലെ മാപ്പിളകലാ മത്സരങ്ങളുടെ പ്രധാന വിധികര്‍ത്താവായി പ്രവര്‍ത്തിച്ചുവരുന്നു. നാടക രംഗത്ത് സജീവമായിരുന്ന 1970 കളില്‍ ഏതാനും നാടകങ്ങളിലഭിനയിക്കുകയും ചില നാടകങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2005 ല്‍ നെടിയനാട് ഗവ. സ്‌കൂളില്‍ നിന്നും അധ്യാപകനായി വിരമിച്ച ശേഷം പിന്നീട് മാപ്പിളകലാ രംഗത്ത് സജീവമായി തന്നെ പ്രവര്‍ത്തിച്ചുവരികയാണ്. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം, ഉബൈദ് സ്മാരക സമിതി, മലബാര്‍ മാപ്പിളകലാ അക്കാദമി തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
പുരസ്‌കാര ജേതാവിനെ ഇന്നലെ ജന്മ നാട് ആദരിച്ചു. 'സൈവ് പന്നൂരി' ന്റെ അഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം എം.എ ഗഫൂര്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി. പട്ടനില്‍ നാസര്‍, കോട്ടക്കല്‍ ഇസ്മാഈല്‍, വി.പി അശ്‌റഫ്, പി.കെ റഊഫ്, പി.കെ അശ്‌റഫ്, യാസിറലി കാരക്കോത്ത് ജംഷീദ് പൊയിലിൽ എന്നിവര്‍ സംബന്ധിച്ചു.
Tags:
ELETTIL NEWS