നരിക്കുനി: എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ LSS പരീക്ഷയിൽ ചരിത്ര വിജയം കൈവരിച്ച് നാടിന് അഭിമാനമായി മാറിയ പത്ത് വിദ്യാർത്ഥികളെയും പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും ഗൃഹസന്ദർശനം നടത്തി അനുമോദിച്ചു.
വാർഡ് മെമ്പർ എം.ബി.ബിന്ദു, പ്രധാനാധ്യാപകൻ ടി.വി.നാസർ മാസ്റ്റർ, പി.ടി എ പ്രസിഡന്റ് എം.അബൂബക്കർ പാറന്നൂർ, സ്കൂൾ മാനേജർ ടി. കുഞ്ഞി മാഹിൻ, LSS ക്യാമ്പ് കോർഡിനേറ്ററും മുൻ പ്രധാനധ്യാപകനുമായ വി.അബ്ദുൽ ഹമീദ്, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
കുറഞ്ഞ മാർക്കിന് വിജയം നഷ്ടപ്പെട്ട കുട്ടികൾക്ക് അധ്യാപകരുടെ സന്ദർശനം ആശ്വാസമേകി.
കുറഞ്ഞ മാർക്കിന് വിജയം നഷ്ടപ്പെട്ട കുട്ടികൾക്ക് അധ്യാപകരുടെ സന്ദർശനം ആശ്വാസമേകി.
Tags:
EDUCATION