കർണ്ണാടകയിൽ നിന്നും പിക്കപ്പ് വാനിൽ പച്ചക്കറികൾക്കുള്ളിൽ ചാക്കിൽ 38 ലിറ്റർ കർണാടക സ്റ്റേറ്റ് വിദേശ മദ്യം ഒളിപ്പിച്ച് കടത്തിയ കേസ്സിലെ പ്രതിയായ താമരശ്ശേരി താലൂക്കിൽ പുതിയാറമ്പത്ത് ഷബീർ അലി എന്നയാളെ താമരശ്ശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.കെ.ഷാജി അറസ്റ്റ് ചെയ്തു.


 24-05-2020ന് 38 ലിറ്റർ കർണ്ണാടക മദ്യം പിക്കപ്പ് വാനിൽ കടത്തിക്കൊണ്ട് വന്ന് ടിയാന്റെ വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്തത് താമരശ്ശേരി എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. കെ അനിൽ കുമാറും പാർട്ടിയും കണ്ടെത്തി കേസ്സെടുത്തിരുന്നു. തത്സമയം ഒളിവിൽ പോയ പ്രതി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് താമരശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിൽ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാന്റ് ചെയ്തു.