താമരശ്ശേരി: കളഞ്ഞുകിട്ടിയ മുപ്പത്തി അയ്യായിരത്തോളം രൂപയും, വിലപ്പെട്ട രേഖകളും അടങ്ങിയ കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയെ തേടി കണ്ടെത്തി തിരികെ നൽകി കോരങ്ങാട്ടെ ഓട്ടോ ഡ്രൈവർ അബദുൽ ലത്തീഫ് മാതൃകയായി. 

തൻ്റെ ഓട്ടോയിൽ നിന്നുമാണ് ലത്തീഫിന് പേഴ്സ് ലഭിച്ചത്. യാത്രക്കാരൻ ഇറങ്ങി പോയെങ്കിലും പിന്നീടാണ് ഓട്ടോ റിക്ഷക്കുള്ളിൽ പേഴ്സ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.പേഴ്സിൽ നിന്നും ലഭിച്ച രേഖയിൽ നിന്നും പേഴ്സിൻ്റെ ഉടമ പുതുപ്പാടി മയിലള്ളാംപാറ വെളിയത്ത് വർക്കി കുരിയൻ ആണെന്ന് മനസ്സിലാക്കി ആളെ കണ്ടെത്തുകയായിരുന്നു.