Trending

താമരശ്ശേരിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കണം.

കോഴിക്കോടിനും -കല്പറ്റക്കും ഇടക്ക് 78km ഓളം വരുന്ന ദേശീയ പാതയിൽ അടിയന്തിര സാഹചര്യം നേരിടുന്നതിനായി നിലവിൽ മുക്കം, നരിക്കുനി, കൽപ്പറ്റ, കോഴിക്കോട് ടൗൺ എന്നിവിടങ്ങളിൽ നിന്നാണ് രക്ഷാ പ്രവർത്തകർ എത്തുന്നത്.നിരന്തരം അപകടങ്ങൾ ഉണ്ടാവുന്ന താമരശ്ശേരി ചുരം, അടിക്കടി കാട്ടുതീ പടരുന്ന വനമേഖല , വെള്ളത്തിൽ മുങ്ങിപ്പോകൽ, ഒഴുക്കിൽപ്പെടൽ, മരങ്ങൾ കടപുഴകി വീഴൽ,മറ്റു പ്രകൃതി ദുരന്തങ്ങൾ ,വാഹന അപകടങ്ങൾ, തുടങ്ങിയവയെല്ലാം ഉണ്ടാവുമ്പോൾ അടുത്ത പ്രദേശത്ത് ഫയർ സ്റ്റേഷൻ ഇല്ലാത്തത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കാൻ ഇട വരുത്തുന്നുണ്ട്.താമരശ്ശേരി ആസ്ഥാനമായി ഫയർസ്റ്റേഷൻ സ്ഥാപിച്ചാൽ ജനങ്ങൾക്ക് കൂടുതൽ ഉപകാരമാകും.


നിലവിൽ താമരശ്ശേരി, പുതുപ്പാടി മേഖലയിൽ അത്യാഹിതമുണ്ടായാൽ ഫയർ സർവ്വീസ് സഹായം എത്തിച്ചേരാൻ മണിക്കൂറുകൾ വേണ്ടിവരുന്നുണ്ട്.താമരശ്ശേരിയിൽ നേരത്തെ ചെക്ക് പോസ്റ്റ് നിലനിന്നിരുന്ന സ്ഥലത്ത് കെട്ടിടവും, വിശാലമായ സ്ഥല സൗകര്യവും നിലവിലുണ്ട്.ഇത്തരം സ്ഥലം ഉപയോഗപ്പെടുത്തി ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന് താമരശ്ശേരി ചുങ്കം യുവജന സമിതി ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right