Trending

വിസ കാലാവധി കഴിഞ്ഞ വിദേശികളിൽ സൗജന്യമായി പുതുക്കി നൽകുന്ന വിഭാഗങ്ങളെക്കുറിച്ച് സൗദി ജവാസാത്ത് മേധാവി

ജിദ്ദ:കൊറോണ പ്രതിസന്ധി മൂലം വിസ കാലാവധികൾ അവസാനിച്ച വിദേശികളിൽ ഫീസോ പിഴയോ ഇല്ലാതെ പുതുക്കി നൽകുന്ന വിഭാഗങ്ങൾ ആരൊക്കെയാണെന്ന് സൗദി ജവാസാത്ത് മേധാവി കേണൽ സുലൈമാൻ അൽ യഹ്യ വിശദീകരിച്ചു.


റി എൻട്രി വിസകളിൽ പോയി ഇഖാമ കാലാവധി നില നിൽക്കെ വിസ കാലാവധി അവസാനിക്കുകയും കൊറോണ പ്രതിസന്ധി മൂലം മടക്ക യാത്ര മുടങ്ങുകയും ചെയ്തവർ.


കൊറോണ പ്രതിസന്ധി മൂലം സൗദിയിലേക്ക് മടക്ക യാത്ര സാധ്യമാകാതെ ഇഖാമ കാലാവധിയും വിസ കാലാവധിയും അവസാനിച്ചവർ.റി എൻട്രി വിസയോ ഫൈനൽ എക്സിറ്റ് വിസയോ ഇഷ്യു ചെയ്യുകയും അവ ഉപയോഗിക്കാതിരിക്കുകയും ചെയ്ത സൗദിക്കകത്തുള്ള വിദേശികൾ.

സൗദിയിലേക്ക് വിസിറ്റിംഗ് വിസയിൽ വരികയും കൊറോണ പ്രതിസന്ധി മൂലം നിശ്ചിത കാലാവധിക്കുള്ളിൽ സൗദിയിൽ നിന്ന് മടക്കയാത്ര സാധ്യമാകാതെ വരികയും ചെയ്തവർ,എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കാണു സൗജന്യമായി വിസ, ഇഖാമ എന്നിവ പുതുക്കി നൽകുക.

ഇഖാമ, റി എൻട്രി, എക്സിറ്റ് വിസ കാലാവധികൾ കഴിഞ്ഞവർ പുതുക്കേണ്ടത് അബ്ഷിർ വഴിയോ; സൗദി പ്രവാസികൾ ശ്രദ്ധിക്കുക 

 ജിദ്ദ : കൊറോണ പ്രതിസന്ധി മുലം ഇഖാമ, വിസ കാലാവധികൾ കഴിഞ്ഞവർ അവ പുതുക്കാൻ അബ്ഷിർ വഴിയാണു അപേക്ഷിക്കേണ്ടത് എന്ന തരത്തിൽ ചില വാർത്തകൾ സോഷ്യൽ മീഡിയകളിലൂടെ വ്യാപിക്കുന്നുണ്ട്.


സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽ യഹ്യയുടെ കഴിഞ്ഞ ദിവസത്തെ ഒരു പ്രസ്താവനയുമായി ബന്ധപ്പെടുത്തിയാണ് ഈ വാർത്ത പ്രചരിക്കുന്നത്.

അബ്ഷിർ, മുഖീം തുടങ്ങിയ സേവനങ്ങൾ വഴി സാധാരാണ രീതിയിൽ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ വരുന്ന സമയത്ത് ജവാസാത്തിൽ നേരിട്ട് പോകാതെ തന്നെ അബ്ഷിറിൻ്റെ മെസ്സേജ് ആൻ്റ് റിക്വസ്റ്റ് സേവനം വഴി അവ പൂർത്തിയാക്കാൻ സാധിക്കുമെന്ന തരത്തിലുള്ള ജവാസാത്ത് മേധാവിയുടെ പ്രസ്താവനയാണു പലരും തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്.


അതോടൊപ്പം സൗദിയിലുള്ളവരുടെ ഇഖാമകൾ നിലവിലെ ആനുകൂല്യം വഴി പുതുക്കില്ലെന്ന തരത്തിലുള്ള വാർത്തകളും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്.


എന്നാൽ യഥാർത്ഥത്തിൽ ഏത് രീതിയിലാണു ഇഖാമ, റി എൻട്രി, എക്സിറ്റ് വിസകൾ പുതുക്കുക എന്നതിനെ സംബന്ധിച്ച് ഇത് വരെ ജവാസാത്ത് ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല എന്നതാണു വസ്തുക. ഇന്നും ജവാസാത്തിനോട് ഇത് സംബന്ധിച്ച് ചോദ്യങ്ങൾ ചോദിച്ചപ്പോൾ അത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ജവാസാത്ത് സമീപ ദിനങ്ങളിൽ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണു അറിയിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാർത്തകൾ വെറുതെ ഷെയർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു പക്ഷേ അബ്ഷിർ വഴിയായിരിക്കാം, അല്ലെങ്കിൽ ഓട്ടോമാറ്റിക്കായി പുതുക്കൽ ആയിരിക്കാം. ഏതായാലും അവ ജവാസാത്ത് ചാനലുകളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും വരെ അനാവശ്യമായ ആകാംക്ഷയും ഊഹാപോഹങ്ങളും ഒഴിവാക്കുകയാണു നാം ചെയ്യേണ്ടത്. വൈകാതെ തന്നെ അതിൻ്റെ സിസ്റ്റം ഏത് രീതിയിലായിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപനം വരുമെന്ന് പ്രതീക്ഷിക്കാം.


Previous Post Next Post
3/TECH/col-right