Trending

സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി യുടെ പങ്ക് അന്വേഷിക്കുക :യൂത്ത് ലീഗ്

മാവൂർ :ഭരണത്തിന്റെ അവസാന വർഷത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന വൻ അഴിമതിയുടെ തെളിവും വഴിവിട്ട ഇടപാടുകളുടെ നേർക്കാഴ്ചയുമാണ് സ്വർ ണ്ണക്കടത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഒ എം നൗഷാദ് പറഞ്ഞു. സ്വര്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് സി ബി ഐ അന്വേഷിക്കണമെന്നും  ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പദം പിണറായി വിജയൻ രാജി വെക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. 

സ്വര്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് നടത്തുന്ന മുഖ്യ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മകമായി സ്വർണ്ണ ബിസ്കറ്റ് അയക്കൽ പ്രതിഷേധം  മാവൂർ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു    അദ്ദേഹം. 

പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ്  പ്രസിഡന്റ്‌ യു എ ഗഫൂർ, എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ ശാക്കിർ പാറയിൽ,പഞ്ചായത്ത്‌ യൂത്ത് ലീഗ്  ട്രഷറർ സി ടി ശരീഫ് പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right