കൊടുവള്ളി: പന്നൂരില്‍ കുളം നവീകരിച്ചവര്‍ക്ക് നേരെ വീണ്ടും ആക്രമണം.കുന്നോത്ത്‌വയല്‍ കുളം നവീകരണത്തിന് നേതൃത്വം നല്‍കിയ എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയും യൂത്ത്‌ലീഗ് പ്രവര്‍ത്തകനുമായ രായന്‍ കണ്ടിയില്‍ ഹൈദരലിക്കു നേരെയാണ് ആക്രണമുണ്ടായത്.അക്രമത്തില്‍ പരിക്കേറ്റ ഹൈദരലിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പന്നൂര്‍ അങ്ങാടിയില്‍ വച്ചാണ് അക്രമണമുണ്ടായത്. ഉണ്ണിരാംപറമ്പില്‍ ഉസൈന്‍കുട്ടി, ഉണ്ണിരാംപറമ്പില്‍ അബ്ദുസമദ് എന്നിവരാണ് മാരകമായ ആയുധങ്ങളുമായി വന്ന് തന്നെ അക്രമിച്ചതെന്ന് ഹൈദരലി പറയുന്നു. അക്രമത്തില്‍ ഹൈദരലിയുടെ തലക്കും കാലിനും കൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. രണ്ടാഴ്കള്‍ക്കു മുന്നെയും ഹൈദരിലി ഉള്‍പടെയുള്ള കുളം നവീകരണത്തിനു നേതൃത്വം നല്‍കിയവര്‍ക്കെതിരേ ആക്രമണമുണ്ടായിരുന്നു.
അക്രമത്തിനെതിരേ പന്നൂരില്‍ ജനകീയ പ്രതിഷേധം നടന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവരെ അക്രമിക്കുന്നത് ഇവിടെ തുടര്‍കഥയായിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ പൊലീസ് നടപടി സ്വീകരിക്കണമെന്നും മാർകിസ്റ്റ് ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കണമെന്നും നാട്ടകാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തില്‍ പാട്ടത്തില്‍ അബൂബക്കര്‍ ഹാജി, എം.പി ഉസൈന്‍ ഹാജി, പട്ടനില്‍ നാസര്‍, ഫള്‌ലുറഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0 Comments