Trending

നരിക്കുനിയിൽ ഫുട്പാത്തിലൂടെയുള്ള യാത്ര:സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

നരിക്കുനി അങ്ങാടിയിലെ ഫുട്പാത്തിലെ കട്ടപാകിയതാണ് മഴക്കാലത്ത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നത്, മഴക്കാലമായതോടെ കട്ടയിൽ വഴുക്ക് വർദ്ധിക്കുന്നു.അതോടൊപ്പം ഫുഡ്പാത്ത് കട്ടക്ക് സമാനമായി മിനുസം കൂടിയ തരം ടൈലുകൾ കടകൾക്ക് മുന്നിലൂം പതിച്ചതോടെ കച്ചവട സ്ഥാപനത്തിൽ എത്തുന്നവർക്കും ദുരിതമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നരിക്കുനി കുമാരസ്വാമി റോഡിലെ ഫുട്പാത്തിൽ വീണ  യുവാവിനെ സഹായിക്കാൻ ആരും വന്നില്ല എന്ന് വീണ യുവാവ് വേദനയോടെ പറഞ്ഞു.മഴ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വഴുക്ക് ഇല്ലാതാക്കാനുള്ള മാർഗങ്ങൾ എടുത്തില്ലെങ്കിൽ കാൽനട യാത്രക്കാരുടെയും കച്ചവട സ്ഥാപനങ്ങളിൽ എത്തുന്നവരുടെയും നടുവൊടിയും എന്നകാര്യം ഉറപ്പാണ്.
Previous Post Next Post
3/TECH/col-right