മങ്ങാട്:കുടുംബം പോറ്റാൻ വിദേശത്തു പോയി പ്രയാസപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികളെ പല പ്രദേശത്തും അധിക്ഷേപിക്കുന്ന കാലഘട്ടത്തിൽ "ഇല്ല നിങ്ങളോടൊപ്പം എല്ലാറ്റിനും,ഒരുനാടും ഞങ്ങളുമുണ്ട്" എന്ന സന്ദേശം നൽകുന്നതിനുവേണ്ടി ഉണ്ണികുളം മങ്ങാട് - നെരോത്ത് പ്രദേശത്ത് കോറൻന്റയിനിൽ കഴിയുന്ന മുഴുവൻ ആളുകൾക്കും ചലനം സ്വയം സഹായ സംഘം മാസ്ക്കും,സാനിറ്റൈസറും നൽകി മാതൃകയായി.
വിതരണോദ്ഘാടനം ഉണ്ണികുളം പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ജുനൈദ് ഒറുവിങ്ങര നിർവഹിച്ചു.ചലനം പ്രസിഡണ്ട് പി സി മുഹമ്മദ് ,സെക്രട്ടറി കെ സുനൈർ , കെ.ഉമ്മർ മാസ്റ്റർ, എൻ ഷബീറലി മാസ്റ്റർ ,മഹമ്മൂദ് മാസ്റ്റർ, പിപി റഫീഖ് , സുബൈർ.കെ, ഷഫീഖ് ടി പി എന്നിവർ പങ്കെടുത്തു.
0 Comments