Trending

‍മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി

എളേറ്റില്‍: മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. പത്തു ദിവസത്തോളമായി ഒഴലക്കുന്ന് പുലിവലം ക്വാറിക്ക് സമീപത്ത് വലിയ പ്ലാസ്റ്റിക് കുപ്പി മുഖത്ത് കുടുങ്ങിയ നിലയില്‍ അലയുന്ന കുറുക്കനെയാണ് പുലിവലം റസിഡന്‍സ് അസ്സോസിയേഷന്‍ പ്രവര്‍ത്തകരായ പി കെ അസീസ്, പി വി ബാസിത്, പി വി ഷാഫി എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.


 

പുറത്തേക്ക് കാണാവുന്ന രീതിയിലുള്ള വലിയ ഡബ്ബ ആയതിനാല്‍ ആളുകള്‍ അടുത്തെത്തുമ്പോള്‍ കുറുക്കന്‍ ഓടി രക്ഷപ്പെടുകയായിരുന്നു പതിവ്.ഒഴലക്കുന്ന് പ്രദേശത്തേയും സമീപ പ്രദേശങ്ങളിലേയും നിരവധി പേര്‍ കുറുക്കനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാചയപ്പെട്ടു.കുറുക്കന്റെ ദയനീയാവസ്ഥ കണ്ട് നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിന് വിവരം അറിയിച്ചെങ്കിലും അവരും കൈ മലര്‍ത്തി. 



തുടര്‍ന്നാണ് പ്രദേശവാസികളായ പി കെ അസീസ്, പി വി ബാസിത്, പി വി ഷാഫി എന്നിവര്‍ കുറുക്കനെ രക്ഷപ്പെടുത്താന്‍ രംഗത്തിറങ്ങിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ കുറുക്കനെ വരുതിയിലാക്കി മുഖത്ത് കുടുങ്ങിയ പ്ലാസ്റ്റിക് ഡബ്ബ എടുത്തു മാറ്റി. ആളുകള്‍ക്ക് നേരെ ചാടി അടുക്കുന്ന കുറുക്കനെ വലയില്‍ കുടുക്കിയ ശേഷമായിരുന്നു രക്ഷാ പ്രവവര്‍ത്തനം. തുടര്‍ന്ന് വല മുറിച്ചു മാറ്റി കുറുക്കനെ തുറന്നു വിട്ടു.
Previous Post Next Post
3/TECH/col-right