മടവൂർ : മടവൂർ പഞ്ചായത്ത്‌ എം. എസ്.എഫ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാസിം ബരീഖ് പൂളോട്ടുമ്മൽ അധ്യക്ഷത വഹിച്ചു. ഷംസാദ് അലി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ഗ്രാമ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സി.റിയാസ് ഖാൻ, വാർഡ് മെമ്പർ എ.പി.അബു, പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് എ.പി.യൂസുഫ് അലി, ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, മണ്ഡലം എം.എസ്.എഫ് ട്രഷറർ അനീസ് മടവൂർ, വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാൻ, നാഷിഖ്  കൊട്ടക്കാവയൽ, റിയാസ് പുതുക്കുടി തുടങ്ങിയവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി കെ.പി.ഷബീറലി സ്വാഗതവും ട്രഷറർ ആഷിഫ് നിഹാൽ മുട്ടാഞ്ചേരി നന്ദി യും പറഞ്ഞു.