Trending

പ്രവാസികളോടുളള സർക്കാരിൻ്റെ ഇരട്ടത്താപ്പിനെതിരെ ഭിന്നശേഷി സംഘടന സമര രംഗത്തേക്ക്.

മലപ്പുറം: പ്രവാസികളോടുള്ള സർക്കാരിൻ്റെ ഇരട്ടത്താപ്പു നയങ്ങൾക്കെതിരെ ഭിന്നശേഷി സംഘടനയായ ഡിഫ്രൻ്റ്ലി ഏബിൾഡ് പീപ്പ്ൾസ് ലീഗ് (ഡി.എ.പി.എൽ) എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ സമരവുമായി മുന്നിട്ടിറങ്ങാൻ തീരുമാനിച്ചു.അതിൻ്റെ ജില്ലാതല ഉദ്ഘാടനം യു.എ.ഇ.കെ.എം.സി.സി നാഷനൽ പ്രസിഡന്റ് ഡോ: പുത്തൂർ റഹ്മാൻ ഓൺലൈൻ മീറ്റിങ്ങിലൂടെ ചെയ്തു സംസാരിച്ചു.
ഈ ഒരു അവസ്ഥയിൽ പ്രവാസികളായ ഞങ്ങളെപ്പോലുള്ളവർക്ക് വേണ്ടി സമരരംഗത്തേക്ക് ഇറങ്ങിയ ഡി.എ.പ്പി.എൽ സംഘാടകര അദ്ധേഹം മുക്തഖണ്ഡം പ്രശംസിച്ചു."പ്രവാസികൾ നമ്മെ ചേർത്തു പിടിച്ചവർ,മഹാമാരി കാലം അവരേയും ചേർത്തു പിടിക്കണ്ടേ" എന്ന പ്രമേയത്തിൽ സമര പ്രഖ്യാപനം നടത്തി. 

വരും ദിവസങ്ങളിൽ എല്ലാ മണ്ഡലങ്ങളിലും പ്രവാസികൾക്കും വേണ്ടി പ്രതിഷേധ സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.ഡി.എ.പി.എൽ സംസ്ഥാന പ്രസിഡൻ്റ് ബഷീർ മമ്പുറം അധ്യക്ഷനായ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. 

ഡി.എ.പി.എൽ ജില്ല ഉപദേശകനായ നസീർ മേലേതിൽ, സംസ്ഥാന സെക്രട്ടറി സി.വി.എം.ബാവ, സംസ്ഥാന വൈസ് പ്രസിഡൻ്റ് മുസമ്മിൽ ഹുദവി, ജില്ലാ പ്രസിഡൻ്റ് മനാഫ് ചേളാരി, ജന:സെക്രട്ടറി ഷഫീഖ് പാണക്കാടൻ, ട്രഷറർ സകരിയ കക്കാടംപുറം, എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right