കൂടത്തായി:പെട്രോൾ വിലയിലെ പകൽകൊള്ള അവസാനിപ്പിക്കുക, പെട്രോൾ ഉൽപന്നങ്ങൾ ജി.സ്.ടി യിൽ ഉൾപെടുത്തുക, കേന്ദ്രവും സംസ്ഥാനവും അധിക നികുതി ഒഴിവാക്കി വില വർദ്ധനവ് കുറയ്ക്കുക, ഇന്ധന വില വർദ്ധിപ്പിക്കാൻ എണ്ണ കമ്പനികൾക്ക് നൽകിയ അധികാരം പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് വ്യാപാരി വ്യവസായി യൂത്ത് വിംങ്ങ് സംസ്ഥാന കമ്മിറ്റയുടെ നിർദ്ദേശപ്രകാരം യൂണിറ്റ് തലത്തിൽ നടത്തിയ പ്രധിഷേധ ധർണ്ണ സമരം കൂടത്തായി യൂണിറ്റ് യൂത്ത് വിംങ്ങ് കമ്മറ്റിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ചു. 

ധർണ്ണ സമരം കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡണ്ട് എ.കെ.കാതിരി ഹാജി ഉദ്ഘാടനം ചെയ്തു.  മണ്ഡലം യൂത്ത് വിംങ്ങ് ട്രഷറർ സത്താർ പുറായിൽ അധ്യക്ഷനായി.  

ധർണ്ണ സമരത്തിന്  ഷരീഫ്.കെ.പി,  വിപിൻദാസ്, ഷറഫുദ്ധീൻ ഇ.സി.ഫൈസൽ, ഷാഫി.എ.കെ., മനു കുര്യാക്കോസ്, മുഹമ്മദ് നൗഫൽ, നുഹ്മാൻ.സി.പി, അൻവർ പള്ളി കണ്ടി, ജയരാജ്, എന്നിവർ നേതൃത്വം നൽകി.

യൂനിറ്റ് യൂത്ത് വിംങ്ങ് സെക്രട്ടറി നിസാർ. എ.കെ. സ്വാഗതവും ഫവാസ് നന്ദിയും പറഞ്ഞു.