എളേറ്റിൽ: ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കരൂഞ്ഞി- വെട്ടുകല്ലുമ്പുറം റോഡിന്റെ ഉദ്ഘാനം ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ നിർവഹിച്ചു.വാർഡ് മെമ്പർ ഗീത വെള്ളിലാട്ടു പൊയിൽ അദ്ധ്യക്ഷയായി.
ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.കെ.ജബ്ബാർ മാസ്റ്റർ, മുജീബ് ചളിക്കോട്, റസാഖ് മലയിൽ, ടി.രാരു, അശോകൻ, ഭാസ്കരൻ, ദിനേഷൻ, സുബിൻലാൽ എന്നിവർ സംബന്ധിച്ചു.
Tags:
ELETTIL NEWS