പാലങ്ങാട്:നരിക്കുനി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ ഓൺലൈൻ പഠന കേന്ദ്രമായ ഗ്രാമോദയ വായനശാലയിലേക്ക്
കെ എസ് ടി എ കോഴിക്കോട് ജില്ലാ കമ്മറ്റി സ്പോൺസർ ചെയ്ത ടി വി കാരാട്ട് റസാഖ് എം എൽ എ യും ,കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ചേളന്നൂർ ബിപിഒ യുമായി പി ടി ഷാജി യും ചേർന്ന് ഗ്രാമോദയ വായനശാല പ്രസിഡൻ്റ് സി.മനോജിന് കൈമാറി.
നരിക്കുനി ഗ്രാമപഞ്ചായത്ത് ഓൺലൈൻ സെൻ്ററുകളുടെ ഔപചാരിക ഉദ്ഘാടനം കൊടുവള്ളി എം എൽ എ കാരാട്ട് റസാഖ് നിർവ്വഹിച്ചു.പരിപാടിയിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമിന മീച്ചർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ സി. വേണുഗോപാൽ, വസന്തകുമാരി, മറിയക്കുട്ടി ഓണലൈൻ സെൻററിൻ്റെ ചാർജുള്ള അനിൽകുമാർ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.
ചേളന്നൂർ ബി ആർ സി ക്ലസ്റ്റർ കോ-ഓഡിനേറ്റർമാരായ ബ്രിജിത്ത്, അസ്വീൽ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ പതിനാലാം വാർഡ് മെമ്പർ ഷിജി ഒ കെ അദ്ധ്യക്ഷയായി.ഗ്രാമോദയ സെക്രട്ടറി കെ കെ ബാലചന്ദ്രൻ സ്വാഗതവും,
വിനോദ് ബി പാലങ്ങാട് നന്ദിയും പറഞ്ഞു.
Tags:
PALANGAD