Trending

ചേലക്കോത്ത് കുളം പുതുക്കി പണിതു

പന്നൂർ:ജല സ്രോതസുകൾ സംരക്ഷിക്കുന്നതിൻറെ ഭാഗമായി സേവ്  പന്നൂരിൻറെ നേതൃത്വത്തിൽ ചേലക്കോത്ത് കുളം നവീകരിച്ചു.100 വർഷത്തിലേറെ പഴക്കമുള്ള ഈ കുളം സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ  കുളിക്കാനും, നീന്തൽ പഠിക്കാനും ഉപയോഗിച്ചിരുന്നു.

വർഷങ്ങളോളമായി കാടുമൂടി കടന്നഈ കുളം നവീകരിച്ചതോടെ സമീപത്തെ കിണറുകളിലും വെള്ളം വർദിക്കും  പ്രവൃത്തി ഉദ്ഘാടനം സബ് ഇൻസ്പെക്ടർ ദിനേഷ്കുമാർ നിർവ്വഹിച്ചു .


നാസർ പട്ടനിൽ ,സി മുഹമ്മദലിമാസ്റ്റർ , ഭാസ്ക്കരൻനായർ, സേവ് പന്നൂർ ചെയർമാൻ ഫസലുറഹ്മാൻ എം കെ ,സുനിൽ ചേലക്കോത്ത്,  പ്രേമൻ ,സലീം മന്നത്ത് , നൗഷാദ് കരിമ്പയിൽ ,ബാവ കുന്നോത്ത്  , വി പി അഷ്റഫ്,      ബിന്ദു അരവിന്ദ് എന്നിവർ പങ്കെടുത്തു
Previous Post Next Post
3/TECH/col-right