Trending

താമരശ്ശേരിയിലെ രാജപാത ഉദ്ഘാടനം ഇന്ന്

താമരശ്ശേരി:വികസനരംഗത്ത് വേറിട്ട പ്രവർത്തനങ്ങളുമായി കേരളത്തിനു തന്നെ മാതൃകയായ കൊടുവള്ളിമണ്ഡലത്തിലെ സുപ്രധാന പദ്ധതികളിലൊന്നായ താമരശ്ശേരി ചുങ്കം ബൈപ്പാസ് റോഡ് നവീകരണം പൂർത്തീകരിച്ചതിൻ്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ കാരാട്ട് റസാഖ് നിർവ്വഹിക്കും. 

താമരശ്ശേരിക്കാരുടെ ഏറെ നാളത്തെ സ്വപ്നമായിരുന്നു പട്ടണത്തിൻ്റെ ഹൃദയഭാഗത്തുള്ള ചുങ്കം മിനി ബൈപ്പാസിൻ്റെ നവീകരണം. മുൻ കാലങ്ങളിലെല്ലാം ഇതിനു വേണ്ടി മുറവിളി കൂട്ടിയെങ്കിലും അനുകൂലമായ ഫലം കാണുവാൻ സാധിച്ചില്ല. കേരളത്തിലെ ജനകീയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സ്ഥലം എം.എൽ.എയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് രണ്ടരക്കോടി രൂപ അനുവദിച്ചത്.

ഈ റോഡിൻ്റെ നവീകരണ പ്രവൃത്തി ആരംഭിച്ചപ്പോൾ തന്നെ പ്രദേശവാസികളും വ്യാപാരികളും കെട്ടിട ഉടമകളും സ്ഥല ഉടമകളും സൗജന്യമായി സ്ഥലങ്ങൾ വിട്ടുതന്നിരുന്നു.അത് കൊണ്ട് തന്നെ മനോഹരമായ രീതിയിൽ റോഡിൻ്റെ പ്രവൃത്തി പൂർത്തീകരിക്കുവാൻ സാധിച്ചു.

റോഡിൻ്റെ  ഉദ്ഘാടനത്തിന് പൊതുമരാമത്ത് മന്ത്രിയെ ലഭിച്ചിരുന്നുവെങ്കിലും ലോക് ഡൗണിൽ കുടുങ്ങി മാറ്റി വെക്കുകയാണുണ്ടായത്. കോവിഡ് 19 മാനദണ്ഡങ്ങൾക്ക് വിധേയമായി ഇന്ന് (ജൂൺ 16) വൈകുന്നേരം 4 മണിക്ക് എം.എൽ.എ  ഉദ്ഘാടനം  നിർവ്വഹിക്കുന്നതാണ്.
Previous Post Next Post
3/TECH/col-right