Trending

ഓൺലൈൻ പഠന സാമഗ്രികളുമായി ബഷീറലി ശിഹാബ് തങ്ങൾ തേലമ്പറ്റക്കുന്ന് കോളനിയിൽ

ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക്  പഠന സാമഗ്രികളുമായി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പാലങ്ങാട് തേലമ്പറ്റക്കുന്ന് കോളനിയിൽ എത്തി. പന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണൽ എഡ്യൂക്കേഷണൽ & ചാരിറ്റബ്ൾ ട്രസ്റ്റിന്റെ വിവിധ കേന്ദ്രങ്ങളിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ഒരുക്കുന്ന തണൽ - 2020 പദ്ധതിയുടെ ഉദ്ഘാടനം തണൽ പന്നൂരിന്റെ മുഖ്യരക്ഷാധികാരി കൂടിയായ അദ്ദേഹം നിർവ്വഹിച്ചു . 

സ്മാഷ് പാലങ്ങാട് ബാഡ്മിന്റൺ ക്ലബിന്റെ നേതൃത്വത്തിലാണ് കോളനിയിൽ സ്മാർട്ട് ടി.വി സ്ഥാപിച്ചത് . എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.ടി റഊഫ് മുഖ്യാതിഥിയായിരുന്നു .സ്മാഷ് പ്രസിഡണ്ട് ജൗഹർ പുല്ലാഞ്ഞോളി  അദ്ധ്യക്ഷത വഹിച്ചു . 

പി.സി മുഹമ്മദ് മാസ്റ്റർ , ബഷീർ മണ്ടയാട്ട് , സലീം കെ.പി ,  മുനീർ ടി.പി , ജാഫർ വി.സി , സിറാജ് ആർ , അൻഷിദ് ടി.കെ , ഉമ്മർ കുനിയിൽ , ഇർഷാദ് കെ.കെ, ജാബിർ കണ്ടിയിൽ ,  അജ്മൽ സി.പി , ജസീൽ എം.പി , റിഷാദ് എൻ.കെ , ഫായിസ് വി , റമീസ് ഇ ,  ഫവാസ് വി ,  എന്നിവർ സംബന്ധിച്ചു . 

Previous Post Next Post
3/TECH/col-right