ചുഴലിക്കര സുലൈമാൻ ഹാജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് സംശയ നിവാരണത്തിനുള്ള സൗകര്യത്തോടെ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ഓൺലൈൻ ക്ലാസ് വീക്ഷിക്കാനുള്ള സൗകര്യമൊരുക്കി. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 6 മണി വരെയാണ് ക്ലാസ്.കൈ കഴുകിയും മാസ്ക് ധരിച്ചും ശാരീരിക അകലം പാലിച്ചും കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും അനുധാവനം ചെയ്തുമാണ് ക്ലാസ് നടക്കുന്നത്.
ഇൻസ്പയർ ചാലഞ്ച് - 2020' എന്ന് നാമകരണം ചെയ്ത പരിപാടിയുടെ ഉദ്ഘാടനം ബഹു: ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ ഗഫൂർ മാസ്റ്റർ നിർവഹിച്ചു.എളേറ്റിൽ ഈസ്റ്റ്, ചുഴലിക്കര ,കരിമ്പാരകുണ്ടത്തിൽ പ്രദേശത്തെ പതിനാറോളം എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
Tags:
ELETTIL NEWS