പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ് പണികളിലെ വൻ അഴിമതി വിജലൻസ് അന്യോഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട്  മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം കമ്മിറ്റി ധർണ നടത്തി.മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ ഉദഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് വി എം ഉമ്മർ മാസ്റ്റർ , ജനറൽ സെക്രട്ടറി ടി.കെ.മുഹമ്മദ് മാസ്റ്റർ , ട്രഷറർ ഇബ്രാഹിം എളേറ്റിൽ ,വൈസ് പ്രസിഡണ്ടുമാരായ സൈനുൽ ആബിദീൻ തങ്ങൾ, വേളാട്ട് അഹമ്മദ് മാസ്റ്റർ തുടങ്ങി നേതാക്കൾ  നേതൃത്വം നൽകി.