Trending

വന്യമൃഗ ശല്യത്തിൽ നിന്നും കൃഷിക്കാരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കർഷക കൂട്ടായ്മ ഫോറസ്റ്റ് ഓഫീസിന് മുന്നിൽ സമരം നടത്തി

താമരശ്ശേരി: കാട്ടുപന്നി, കുരങ്ങ് ശല്യത്തിൽ നിന്നും കൃഷിക്കാർക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ സമരം നടത്തി. താമരശ്ശേരി ഫോറസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം കട്ടിപ്പാറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.ആർ രാജൻ ഉദ്ഘാടനം ചെയ്തു.

പി.സി എ റഹിം, രാജു ജോൺ, കെ.വി സെബാസ്റ്റ്യൻ, ജോഷി മണിമല, ബേബി കുടിയിരിക്കൽ തുടങ്ങിയവർ പങ്കെടുത്തു. വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഫോറസ്റ്റ് ഓഫീസർക്ക് നിവേദനവും നൽകി.
Previous Post Next Post
3/TECH/col-right