Trending

കുടിവെള്ള പദ്ധതി കമ്മറ്റി പ്രസിഡന്റിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു

കൊടുവള്ളി:പന്നൂര്‍ കുന്നോത്ത് വയല്‍ കുടിവെള്ള പദ്ധതിയുടെ കിണറും പമ്പ് ഹൗസ് പരിസരവും സന്ദര്‍ശിക്കാനെത്തിയ കമ്മറ്റി പ്രസിഡന്റ് യു പി അബ്ദുല്‍ ഖാദര്‍ മാസ്റ്ററെ അക്രമിച്ച സംഭവത്തില്‍ ഗുണഭോക്തൃ കമ്മറ്റി പ്രതിഷേധിച്ചു.കുടിവെള്ള പദ്ധതിയുടെ കിണറില്‍ വെള്ളം കലങ്ങിയതിനാല്‍ പമ്പ് ചെയ്യാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് കമ്മറ്റി സെക്രട്ടറി കെ കെ അബ്ദുല്‍ ഖാദറിനും ഏതാനും ഗുണഭോക്താക്കള്‍ക്കുമൊപ്പം പ്രസിഡന്റ് സ്ഥലത്തെത്തിയതെന്ന് കമ്മറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 


കുടിവെള്ള കിണറിന് സമീപത്ത് കുളം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദമുണ്ടായിരുന്നു. സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുന്നത് കണ്ട് പിടിച്ച് മാറ്റാന്‍ ശ്രമിച്ച ഖാദര്‍ മാസ്റ്ററെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി ഖാദര്‍ മാസ്റ്റര്‍ കുളം നവീകരിക്കുന്നവരെ ആക്രമിച്ചുവെന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് വാസ്തവവിരുദ്ധമാണെന്നും യോഗം വിലയിരുത്തി. 

യോഗം വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം കേളോത്ത്, ഇ കെ അശ്‌റഫ്, കെ കെ അബ്ദുല്‍ ഖാദര്‍, ശാഫി പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right