മടവൂർ : കേന്ദ്ര കേരള സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകൾ ക്കെതിരെ പ്രവാസി ലീഗ് മടവൂർ പഞ്ചായത്ത്‌ കമ്മിറ്റി മടവൂർ വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം പ്രവാസി ലീഗ് സംസ്ഥാന കൗൺസിൽ അംഗം കെ.പി.മുഹമ്മദൻസ് ഉദ്ഘാടനം ചെയ്തു. 

പ്രസിഡന്റ് ടി.മൊയ്‌തീൻ കുട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രവാസി ലീഗ് സെക്രട്ടറി അസീസ് മേയത്ത്, പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്  എ.പി.യൂസുഫ് അലി, നാസർ കൊട്ടക്കാ വയൽ, എ.പി.ജംഷീർ, ടി.കെ.അബുമോൻ തുടങ്ങിയവർ സംബന്ധിച്ചു.

ജനറൽ സെക്രട്ടറി കെ.കെ.മുജീബ് സ്വാഗതവും വർക്കിംഗ്‌ സെക്രട്ടറി മുനീർ പുതുക്കുടി നന്ദി യും പറഞ്ഞു.